പഴയ പാട്ടുകളുടെ റീമിക്‌സിന് എപ്പോഴും ഫാന്‍ ബേസ് കൂടുതലാണ്. യ്യൂട്യുബില്‍ ഇത്തരം റീമിക്‌സ് വീഡിയോകള്‍ ഉണ്ടെങ്കിലും സിനിമയിലേക്ക് എത്തുന്നത് ഒരുപക്ഷേ ലോകേഷ് ചിത്രത്തിലുടെയാണ്. റെട്രോ പാട്ടുകള്‍ റീമിക്‌സ് ചെയ്ത കൃത്യമായി സിനിമയില്‍ പ്ലേയസ് ചെയ്യാന്‍ ലോകേഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളിത്തിലും അത്തരം ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ്. സൂപ്പര്‍ ഹിറ്റ് മൂവിയായ ലോകയില്‍ കിളിയെ കിളിയെ എന്ന് ഗാനത്തിന്റെ റീമിക്‌സ് ഗാനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കല്ല്യാണിയെ കാണിക്കുമ്പോഴാണ് പശ്ചാത്തിലത്തിലാണ് ഈ ഗാനം കേള്‍ക്കുന്നത്. ഈ ഗാനത്തിന് പ്രചോദനമായത് 2023 ല്‍ ഡിജെ ശങ്കര്‍ റീമിക്‌സ് ചെയ്ത 'കിളിയെ കിളിയെ' എന്ന റീമിക്‌സ് ഗാനമാണ്.
പുറത്തിറങ്ങിയ സമയത്തു തന്നെ ഒരു കോടിയോളം കാഴ്ച്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയ ഗാനത്തിനു 'ലോക'യുടെ റിലീസിനു ശേഷം കാഴ്ചക്കാര്‍ ഏറുകയാണ്. 'ലോക' കണ്ടതിനു ശേഷം പാട്ട് കേള്‍ക്കാന്‍ വന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്‌സ്. 'കല്യാണി വെള്ള വസ്ത്രം ധരിച്ച് വരുമ്പോള്‍ ഈ പാട്ട് കേള്‍ക്കുന്നത് വേറെ വൈബാണെ'ന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 1983 ല്‍ പുറത്തിറങ്ങിയ 'ആ രാത്രി' എന്ന സിനിമയിലെ ഗാനമാണ് 'കിളിയെ കിളിയെ'. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയാണ്. എസ്.ജാനകി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.