Latest News

ഇതാണ് കടലിനുള്ളിലെ 'കൊണ്ടല്‍' ഡേയ്സ്; മേക്കിങ് വീഡിയോ  പങ്കുവച്ച് ആന്റണി വര്‍ഗീസ്

Malayalilife
 ഇതാണ് കടലിനുള്ളിലെ 'കൊണ്ടല്‍' ഡേയ്സ്; മേക്കിങ് വീഡിയോ  പങ്കുവച്ച് ആന്റണി വര്‍ഗീസ്

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടല്‍' എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ എത്തി.ആന്റണി വര്‍ഗീസ് 'കൊണ്ടല്‍ ഡേയ്‌സ്' എന്ന കുറിപ്പോടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മേക്കിങ് വിഡിയോ പോസ്റ്റ് ചെയ്തു. 

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനുളില്‍ ഒരു ബോട്ടില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ആന്റണി വര്‍ഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീര്‍ കല്ലറക്കല്‍, രാഹുല്‍ രാജഗോപാല്‍, നന്ദു, ശരത് സഭ, ഗൗതമി നായര്‍, അഭിരാം, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സംവിധായകന്‍ അജിത്തും റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നയ്ക്കല്‍ എന്നിവരും ചേര്‍ന്നാണ്.


 

kondal making video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES