Latest News

കൂടെ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല; അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ മുപ്പതോളം സിനിമകളില്‍ പങ്കാവാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നുന്നു;ഇനി, ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ലു;  നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പങ്ക് വച്ചത്

Malayalilife
കൂടെ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല; അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ മുപ്പതോളം സിനിമകളില്‍ പങ്കാവാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നുന്നു;ഇനി, ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ലു;  നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പങ്ക് വച്ചത്

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ഒരു പോക്സോ കേസ് ഉണ്ടായത്. ഈ സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ഒളിവില്‍ പോവുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ നടന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും നടനെ തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ ബന്ധുക്കള്‍ക്കിടയില്‍ നിന്നും നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 

തുടര്‍ന്ന് നടന്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജയചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

''നിങ്ങളോട് പങ്കുവയ്ക്കാത്ത ഒരു കാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല. ഒരൊറ്റ സിനിമയില്‍ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹ തീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു. ഒരു അസന്മാര്‍ഗികതയിലൂടെയും പോകാന്‍ ഇടവരുത്താതെ പ്രകൃതി വഴികാട്ടി. ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവര്‍ത്തകര്‍ ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരിലും, കൂട്ടുകാരിലും 'ചിലര്‍' ഇരിക്കപ്പൊറുതിയില്ലാതെ കീഴ്മേല്‍ മറിയുന്നു... ദാ, ഇപ്പോള്‍ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!

കൂടെ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല! എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' ഇത്തരം അസാധ്യമായ വിജയങ്ങളുള്‍പ്പടെ മുപ്പതോളം സിനിമകളില്‍ പങ്കാവാന്‍ കഴിഞ്ഞതില്‍ അദ്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും, ദ്രോഹിച്ചവരെയും! ഇതെല്ലാം എഴുതാന്‍ കാരണം, ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏല്‍പ്പിച്ചിട്ടും, നിങ്ങളില്‍ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നില്‍ ഒരു ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണ്! ഇനി, ഞാനേത് ഷേപ്പില്‍ വരുവെന്നറിയത്തില്ല! ഏത് ഷേപ്പില്‍ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ..കൂജ.'' എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

നടന്റെ ഈ കുറിപ്പില്‍ നിന്നു തന്നെ നടനെതിരെയുണ്ടായ കേസ് കെട്ടിച്ചമച്ചതാണോയെന്നു സംശയം ഉളവാക്കുന്ന തരത്തിലുള്ളതാണ്. എങ്കിലും കോടതി നടപടിയില്‍ ഇരിക്കുന്ന കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്ത അദ്ദേഹം ഭാര്യയും കുടുംബവും തനിക്കൊപ്പം നില്‍ക്കുന്നുണ്ട് എന്നതിന്റെ ആശ്വാസത്തിലാണ് മുന്നോട്ടു പോകുന്നത്.

 

koottickal jayachandran note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES