Latest News

'നീ ഇനി ഇവിടെ ഇല്ല എന്ന സത്യം എന്നും എന്നെ വേദനിപ്പിക്കും; നമ്മള്‍ വീണ്ടും കാണുന്നതുവരെ നീ എന്നും എന്റെ ഹൃദയത്തിലുണ്ടാകും; മകളുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി കെ .എസ് ചിത്ര

Malayalilife
 'നീ ഇനി ഇവിടെ ഇല്ല എന്ന സത്യം എന്നും എന്നെ വേദനിപ്പിക്കും; നമ്മള്‍ വീണ്ടും കാണുന്നതുവരെ നീ എന്നും എന്റെ ഹൃദയത്തിലുണ്ടാകും; മകളുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി കെ .എസ് ചിത്ര

അകാലത്തില്‍ നഷ്ടമായ മകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ വേദനിപ്പിക്കുന്ന കുറിപ്പുമായി ഗായിക കെ.എസ് ചിത്ര. മകള്‍ വിടപറഞ്ഞിട്ട് വര്‍ങ്ങള്‍ പിന്നിടുമ്പോഴും ആ വേര്‍പാട് ഏല്‍പ്പിച്ച മുറിവ് ഉണങ്ങിയിട്ടില്ലെന്ന് ചിത്ര കുറിപ്പില്‍ പറയുന്നു.

'നീ ഇനി ഇവിടെ ഇല്ല എന്ന സത്യം എന്നും എന്നെ വേദനിപ്പിക്കും. എങ്കിലും നമ്മള്‍ വീണ്ടും കാണുന്നതുവരെ നീ എന്നും എന്റെ ഹൃദയത്തിലുണ്ടാകും 'എന്നാണ് മകളുടെ ചിത്രം പങ്കുവെച്ച് ചിത്ര കുറിച്ചത്.

2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ ജനിച്ചത്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു മകളുടെ ജനനം. എന്നാല്‍ 2011 ല്‍ നന്ദന ലോകത്തോട് വിടപറഞ്ഞു. ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍ വീണായിരുന്നു മരണം.

Read more topics: # കെ.എസ് ചിത്ര
ks chithra writes note about daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES