Latest News

പൃഥ്വിയെ കടത്തിവെട്ടിയ ലേഡി പൃഥ്വിരാജ്..!; എന്റെ ഡബ്‌സ് മാഷ് ഹിറ്റാകുമെന്ന് പ്രതിക്ഷിച്ചരുന്നില്ല; തന്നെ ഹിറ്റാക്കിയ മലയാളികള്‍ക്ക് നന്ദി ആതിരാ സന്തോഷ്

Malayalilife
topbanner
പൃഥ്വിയെ കടത്തിവെട്ടിയ ലേഡി പൃഥ്വിരാജ്..!; എന്റെ ഡബ്‌സ് മാഷ് ഹിറ്റാകുമെന്ന് പ്രതിക്ഷിച്ചരുന്നില്ല; തന്നെ ഹിറ്റാക്കിയ മലയാളികള്‍ക്ക് നന്ദി ആതിരാ സന്തോഷ്

പൃഥ്വിരാജിന്റെ രൂപപകര്‍ച്ചയിലും ഡബ്‌സ്മാഷിലൂടേയും സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് ലേഡി പൃഥ്വിരാജ് എന്ന് വിശേഷണമുള്ള ആതിര സന്തോഷ്. ഡബ്‌സ് മാഷുകള്‍ക്കും മ്യൂസിക്കലിക്കും പിന്നാലെ ആതിരക്കും ആരാധകര്‍ ഏറെയാണ്. ഏതിരയുടെ ഡബ്‌സ് മാഷ് തരംഗമായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെിയിരിക്കുകയാണ് താരം.
കോഴിക്കോട് എംഇഎസില്‍ നിന്നാണ് ഡിഗ്രി ചെയ്തത്. അച്ഛന്‍ സന്തോഷ് ലണ്ടനിലാണ്. അവിടത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ നിന്നു എം.ബി.എ ചെയ്യണം എന്നുണ്ട്. അതിനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോള്‍. ഒഴിവുസമയം ധാരാളമുള്ളതിനാലാണ് ഇങ്ങനെയൊക്ക ഇങ്ങനെയൊക്കെ വിഡിയോ ചെയ്യുന്നത്. ആതിരക്ക് തന്റെ വീഡിയോയെക്കുറിച്ച് പറയാനുള്ളത് ഇത്രമാത്രമായിരുന്നു.ഒരു കട്ട പൃഥ്വിരാജ് ഫാനായ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ ചേക്കേറിയ കഥയാണ് വയ്ത്യസ്തമാകുന്നത്. പൃഥ്വിരാജ് സിനിമകളുടെ ഡബ്‌സ്മാഷിലൂടെയാണ് ലേഡി പൃഥ്വിരാജ് എന്ന പട്ടത്തിലേക്ക് ആതിരയെ എത്തിച്ചത്. വീഡിയോ തരംഗമായതോടെ പൃഥ്വി പോലും പിന്നീട് നേരിട്ട് അഭിനന്ദനം അറിയിച്ചു. 


മുന്‍പും ഇതുപോലെ വിഡിയോകള്‍ ചെയ്തിരുന്നു. പക്ഷേ വാട്സ് ആപ്പ് സ്റ്റാറ്റസ് മാത്രമേ ആക്കിയിരുന്നുള്ളൂ. അന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ലേഡി പൃഥ്വിരാജ്, പൃഥ്വിയുടെ സഹോദരിയെ പോലെയുണ്ട് എന്നൊക്കെ കൂട്ടുക്കാര്‍ പറയുമായിരുന്നു. ഇപ്പോള്‍ ടിക് ടോക് വന്നപ്പോഴാണ് ഫെയ്സ്ബുക്കില്‍ ഇട്ടതും അതിന് ഇത്രയധികം ആളുകളെ കാഴ്ചക്കാരായി കിട്ടിയതും.മീഡിയ ഇത് ഏറ്റെടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആതിര പറയുന്നു.


പൃഥ്വിരാജിനെ നേരിട്ടാ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല ഒരിക്കല്‍ രണം റീലീസ് സമയത്ത് അദ്ദേഹത്തിന്റെ ഡൈവറില്‍ നിന്നും പൃഥ്വിയുടെ നമ്പര്‍ ലഭിച്ചു. പൃഥ്വിക്ക് ആശംസ അയച്ചപ്പോള്‍ തിരിച്ച് താങ്ക്യു ആതിര എന്ന് അദ്ദേഹം മറുപടി നല്‍കി. മറ്റുള്ളവര്‍ പറയും പോലെ താരജോഡയൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ആതിര പറയുയുന്നു. കോഴിക്കോട് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് പൃഥ്വിരാജ് വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉറപ്പായും പോകണമെന്നും ആതിര പ്രതികരിക്കുന്നു. പഋഥ്വിയുടെ പേരില്‍ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രമിലും വാട്‌സ് ആപ്പിലുമൊക്കെയായി ഫാന്‍സ് വലയം തന്നെയാണ് ഉള്ളത്. ഇപ്പോള്‍ പൃഥ്വി ക്യൂന്‍സ് എന്ന പേരില്‍ ഗ്രൂപ്പ് കൂടിയുണ്ടെന്നും ആതിര പറയുന്നു...

lady prithvi raj athira santhosh about her life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES