മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി മാറിയത്. വ്ളോഗിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്കു ശേഷം ലക്ഷ്മി നക്ഷത്ര പങ്കുവെച്ച വ്‌ളോഗും ശ്രദ്ധിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയ നെഗറ്റീവ് കമന്റുകളും, റിയാക്ഷനുകളും തന്നെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും ലക്ഷ്മി വ്‌ളോഗില്‍ പറയുന്നുണ്ട്. കുറേക്കാലത്തിന് ശേഷം ആണ് താരം വീഡിയോയുമായി എത്തുന്നത്.
കൊല്ലം സുധിയുടെ പെര്‍ഫ്യൂം നിര്‍മ്മിച്ച് നല്കിയതിന് ശേഷമുണ്ടായ വിവാദത്തെക്കുറിച്ചും വീഡിയോയില്‍ ലക്ഷ്മി നക്ഷ്ത്ര പങ്ക് വക്കുന്നുണ്ട്.
രേണു പറഞ്ഞ ആഗ്രഹം സുധിച്ചേട്ടന് വേണ്ടി നടപ്പാക്കി കൊടുക്കുകയായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. 'ഇനി ഒരു ബിസിനസ് തുടങ്ങുന്നുണ്ടെങ്കില്‍ ഞാന്‍ പെര്‍ഫ്യും ബിസിനസ് ആയിരിക്കും നടത്തുക. കാരണം മാര്‍ക്കറ്റിങ് സൈഡില്‍ പത്ത് രൂപ ചിലവാക്കാതെ നല്ല രീതിയില്‍ ബിസിനസ് പിടിക്കാമെന്നത് ഒറ്റ പെര്‍ഫ്യൂം കൊണ്ട് എനിക്ക് മനസിലായി. ഞാന്‍ ഇപ്പോള്‍ പെര്‍ഫ്യൂം പോലും അടിക്കാറില്ല. പെര്‍ഫ്യൂം ഉപേക്ഷിച്ചു. എന്തായാലും ബിസിനസ് ആരംഭിക്കുന്നുണ്ടെങ്കില്‍ അത് പെര്‍ഫ്യൂം തന്നെയായിരിക്കും. ചില മിക്‌സിങ് ഒക്കെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്' ലക്ഷ്മി നക്ഷത്ര വ്യക്തമാക്കി.
സ്റ്റാര്‍ മാജിക്കിലുള്ള ഞാന്‍ അടക്കമുള്ള എല്ലാവര്‍ക്കും കരയുന്നതും ചിരിക്കുന്നതുമായുള്ള മുഖങ്ങളുണ്ട്. എന്നാല്‍ സുധിച്ചേട്ടനെ ഞാന്‍ ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു. രേണു പറഞ്ഞൊരു ആ?ഗ്രഹം സുധി ചേട്ടന് വേണ്ടി കൂടി ആയതുകൊണ്ട് ഞാന്‍ നല്ല ഉദ്ദേശത്തോട് കൂടി ചെയ്തത് ആയിരുന്നു. പക്ഷെ ഒരു നാണയത്തിന് രണ്ട് വശം ഉണ്ടെന്ന് പറയുന്നത് പോലെ പോസിറ്റീവ് ആയിട്ട് പറഞ്ഞവരും ഉണ്ട്, അതിലേറെ നെഗറ്റീവ് പറഞ്ഞവരും ഉണ്ട്. രേണുവാണ് പെര്‍ഫ്യൂം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റഫറന്‍സ് എനിക്ക് തന്നത്. ഇന്ന വ്യക്തിയുടെ അടുത്ത് പോയി കഴിഞ്ഞാല്‍ പെര്‍ഫ്യൂം ഉണ്ടാക്കാന്‍ പറ്റും. ചിന്നു അത് ഒന്ന് എനിക്ക് ചെയ്ത് തരാമോയെന്നും ചോദിച്ചു. അവര്‍ ചില വ്യക്തികളോട് നേരത്തെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത് നടന്നിരുന്നില്ല. ആ ഒരു സാഹചര്യത്തിലും ഇപ്പോഴത്തെ ഒരു സാഹചര്യത്തിലും എനിക്ക് അത് ചെയ്തുകൊടുക്കാന്‍ പറ്റുമായിരുന്നു. മരിച്ച ഒരാള്‍ക്ക് വേണ്ടി സ്വന്തം ഭാര്യ ഒരു ആഗ്രഹം പറയുമ്പോള്‍ അത് ചെയ്തുകൊടുക്കണ്ടെ എന്ന് ആഗ്രഹത്തോടെയാണ് ചെയ്തത്. ദുബായിലേക്ക് വന്നത് രണ്ട് പെട്ടിയുമായിട്ടാണ്. അതില്‍ ഒരു പെട്ടിയില്‍ പുള്ളിയുടെ ഷര്‍ട്ട് മാത്രമായിരുന്നു. അത്രയും പവിത്രതോയെടാണ് ചെയ്തത്. പക്ഷെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായിരുന്നു. എന്നാല്‍ നഷ്ടപ്പെടലൊക്കെ നമ്മുടെ വീട്ടില്‍ ഉണ്ടാകുമ്പോഴെ അതിന്റെ വിഷമം മനസ്സിലാകുകയുള്ളു. ഒരിക്കല്‍ കൊച്ചിയിലെ ഒരു പെറ്റ് പാര്‍ക്കില്‍ പോയപ്പോള്‍ ഒരു ആന്റ് എന്നെ കണ്ടുവന്ന് ആദ്യം തന്നെ ചെയ്തത് തലയില്‍ തലോടലാണ്. അവരുടെ ഭര്‍ത്താവ് മരിച്ച ശേഷം അദ്ദേഹത്തിന്റെ തോര്‍ത്തും കൊണ്ട് ദുബായില്‍ പോയി പെര്‍ഫ്യൂം ഉണ്ടാക്കി.
അതിന് കാരണമായത് എന്റെ വീഡിയോ ആണെന്ന് പറഞ്ഞ് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അങ്ങനെ ഗുരുവായൂരുള്ള ഒരു ഭര്‍ത്താവ് ഭാര്യയുടെ മണമുള്ള പെര്‍ഫ്യൂമും ഉണ്ടാക്കി. തുറന്ന് പറഞ്ഞാല്‍ നെഗറ്റീവ് കമന്റുകള്‍ എനിക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. പെര്‍ഫ്യൂം നിര്‍മ്മിച്ച സമയത്ത് ദുബായിലുള്ള ആ ബ്രാന്റിന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിട്ട് ബ്രാന്റ് പ്രമോഷനാണ് ചെയ്തതെന്ന രീതിയിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. അതിനുള്ള ഏതെങ്കിലും ഒരു തെളിവ് നിങ്ങള്‍ക്ക് കൊണ്ടുവരാമോ? എന്റെ അക്കൗണ്ട്‌സ് നിങ്ങള്‍ക്ക് ചെക്ക് ചെയ്യാം. ആ പെര്‍ഫ്യൂം മേക്കര്‍ മലയാളി ആണെങ്കില്‍ പോലും ഞാന്‍ ആരാണെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.സോഷ്യല്‍ മീഡിയ നെഗറ്റീവ് കമന്റുകളും, റിയാക്ഷനുകളും തന്നെ എങ്ങനെയാണ് ബാധിക്കുന്നത് എന്നാണ് ലക്ഷ്മി വ്‌ളോഗില്‍ പറയുന്നത്. അത്തരമൊരു സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് ഒരു തവണ താന്‍ കേസ് കൊടുത്തിരുന്നു എന്നും താരം വെളിപ്പെടുത്തി.
അന്‍പത് വയസ് കഴിഞ്ഞ ഒരാളില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചാണ് ലക്ഷ്മി വീഡിയോയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു മോശം റിയാക്ഷന്‍ വീഡിയോ തന്നെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നുവെന്നും താരം പറയുന്നുണ്ട്. ആള് ആരാണെന്നോ, ചാനല്‍ ഏതാണെന്നോ താന്‍ പറയുന്നില്ലെന്നും താന്‍ കാരണം അവര്‍ക്ക് പ്രമോഷന്‍ കിട്ടാന്‍ താന്‍ ആ?ഗ്രഹിക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു. തന്നെ വാര്‍ക്കപണിക്കാരി എന്നാണ് അയാള്‍ വീഡിയോയില്‍ വിശേഷിപ്പിച്ചത്. തന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മോശമായി പറഞ്ഞു. തനിക്ക് ഒരിക്കലും പ്രസവിക്കാന്‍ പറ്റില്ല എന്ന് അയാള്‍ പറഞ്ഞതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഒരു വാക്കും കൂടി ഉപയോഗിച്ചു. അത് എന്താണെന്ന് താന്‍ പറയുന്നില്ലെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്
സംഭവത്തില്‍ താന്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നാണ് ലക്ഷ്മി പറയുന്നത്. നേരിട്ട് കണ്ടപ്പോള്‍ വീഡിയോയില്‍ കണ്ടതു പോലെയല്ലെന്നും വളരെ വിനയത്തോടെയുള്ള പെരുമാറ്റമായിരുന്നു. തനിക്ക് കുഴപ്പമില്ലെന്നും താന്‍ ആരോഗ്യവതിയാണെന്ന് അയാളോട് താന്‍ പറഞ്ഞു. കുറച്ച് പണത്തിനു വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നായിരന്നു അയാള്‍ പറഞ്ഞത്. ഇതുവരെ താന്‍ ആര്‍ക്കെതിരെയും കേസ് നല്‍കിയിട്ടില്ലെന്നും പക്ഷെ അയാള്‍ക്കെതിരെ അത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് നല്‍കിയതെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു.അന്നു തന്നെ അദ്ദേഹം വേറൊരു വീഡിയോ ഇട്ടു. തന്നെ കുറിച്ച് നല്ലത് പറഞ്ഞും മാപ്പ് പറഞ്ഞുമുള്ളതായിരുന്നു ആ വീഡിയോ എന്നും ലക്ഷ്മി വ്‌ളോഗില്‍ പറഞ്ഞു. പിന്നീട് ആ കേസ് താന്‍ പിന്‍വലിച്ചതായും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.