മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ കാലുറപ്പിച്ച നടിയുടെ അഭിമുഖങ്ങളും അതിലൂടെ പങ്ക് വക്കുന്ന ആശയങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.
തന്റെ ജീവിതത്തെക്കുറിച്ചുള്ള നിലപാടുകള്‍ തുറന്നു പറഞ്ഞ നടി ആര്‍ത്തവവിരാമത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ലെന സംസാരിച്ചത് ഏറ്റെടുക്കുകയാണ് പ്രേക്ഷകര്‍.
ഞാന്‍ ഇപ്പോള്‍ നാല്പത്തിനാലിലേക്ക് കടന്നു. ഒരു സ്ത്രീ ശരീരത്തില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഞാന്‍ ശരിക്കും മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്റെ അമ്മയില്‍ ഞാന്‍ ഇത് ശ്രദ്ധിച്ചിരുന്നു, അന്ന് ഞാന്‍ കരുതിയത് ഇത് മാനസികമായ ഒരു പ്രശ്‌നം ആണെന്നാണ്. സൈക്കോളജി പഠിക്കാം എന്ന് ഞാന്‍ അങ്ങനെ തീരുമാനിച്ചു. അത് പഠിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്ന് ആണ് ഞാന്‍ കരുതിയത്. സൈക്കോളജി പഠിച്ചപ്പോള്‍ ആണ് മനസിലായത് ഇതൊന്നും അല്ല കാര്യം എന്ന്. മാസ്റ്റര്‍ ഇന്‍ സൈക്കോളജി ചെയ്തപ്പോഴാണ് മനസിലായത് ഞാന്‍ ആര്‍ട്ടിസ്റ്റ് ആണെന്ന് പോലും. എന്റെ അമ്മക്ക് വന്ന മാറ്റം ഞാന്‍ ശ്രദ്ധിച്ചത് ടീനേജില്‍ ആയിരുന്നു എന്നാല്‍ ഇന്നാണ് എനിക്ക് അത് ശരിക്കും മനസിലായത്.
മെനോപ്പോസ്! പെരിമെനോപോസ് ആര്‍ക്കൊക്കെ ഇത് അറിയാം. സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്ന് ആണ് എനിക്ക് മനസിലായത്. പതിമൂന്നുവയസുള്ളപ്പോള്‍ മുതല്‍ പതിനെട്ട് വയസുള്ള മാറ്റം മിക്ക ആളുകള്‍ക്കും അറിയാം പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. അവര്‍ക്ക് പിന്നെ സംഭവിക്കുന്ന മറ്റൊരു മാറ്റമാണ് മുപ്പത്തി അഞ്ചുവയസ്സുമുതല്‍ 55 വയസ്സുവരെയുള്ള കാലം.അതിനെ വുമണസെന്‍സ് എന്ന് വിളിക്കാം. ആ സമയത്ത് ഒരുപാട് മാറ്റങ്ങള്‍ ഒരു സ്ത്രീയില്‍ സംഭവിക്കുന്നു.
നമ്മള്‍ ചൈല്‍ഡില്‍ നിന്നും അഡല്‍റ്റ് ആയപ്പോള്‍ അതിനെ ടീനേജ് ആയി എന്ന് എല്ലാവര്‍ക്കും മനസിലായി. അതിനേക്കാള്‍ വലിയ പ്രശ്നമാണ് വുമണസെന്‍സ്. 40 ആയപ്പോഴേക്ക് എല്ലാം മാറി. മനസും ശരീരവും എല്ലാം മാറുന്നു. ആ മാറ്റം ആര്‍ക്കും അറിയില്ല. എന്തോ പ്രശ്‌നം ഉണ്ട് എന്ന് മാത്രമേ അറിയൂ. ആ മാറ്റം പുറമെ ആണെന്നാണ് എല്ലാവരും കരുതുന്നത്. എന്റെ ഭര്‍ത്താവിന് എന്നോട് ഇപ്പോള്‍ പണ്ടത്തെ പോലെ സ്‌നേഹം ഇല്ല. കുട്ടികള്‍ ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കുന്നില്ല. നമ്മുടെ ചുറ്റിനും ഉള്ളവര്‍ക്ക് ആണ് പ്രശ്‌നം എന്ന് കരുതുന്നു. എന്നാല്‍ അങ്ങനെ അല്ല. നമ്മുടെ ബോഡിയില്‍ ഉണ്ടാകുന്ന ഈംബാലന്‍സ് ആണ് അത്.
മെഡിക്കല്‍ സയന്‍സ് ഇത് വരെ അതിനു ഉത്തരം നല്‍കിയിട്ടുമില്ല. സ്ത്രീകളുടെ ആരോഗ്യം ഇങ്ങനെ ആകുമ്പോള്‍ അവളെ ചുറ്റിപ്പറ്റിയുള്ള ആളുകളെയും ഇത് ബാധിക്കും. ഇത് ശരിക്കും ആളുകള്‍ മനസിലാക്കേണ്ടത് ആണ്. എന്റെ പെരിമെനോപോസ് ജേര്‍ണി 43 ഇത് തുടങ്ങി. നാട്ടുകാര്‍ പറഞ്ഞത് ശരിയാണ് എനിക്ക് വട്ടാകുന്നുണ്ട് എന്ന് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. അതോടൊപ്പം ഞാന്‍ കല്യാണവും കഴിച്ചു. പതിനാലുവര്ഷം ഞാന്‍ ഒറ്റക്ക് ജീവിച്ചതാണ് അങ്ങനെ കഴിഞ്ഞാ വര്ഷം വിവാഹവും കഴിച്ചു. അപ്പോള്‍ ഞാന്‍ കരുതി എല്ലാം പോയി. എനിക്ക് ഓര്‍മ്മ ഇല്ല എനര്‍ജി ലോ ആകുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്ന്. പക്ഷെ എനിക്ക് ഇത്‌നേരത്തെ അറിയാം എന്നതുകൊണ്ടുതന്നെ പലതും മനസിലാക്കനും അതിനു റെമഡി എടുക്കാനും സാധിച്ചു.
അന്ന് ഞാന്‍ മനസിലാക്കിയതാണ് എനിക്ക് അറിയുന്ന കാര്യങ്ങള്‍ ഒക്കെ മറ്റുള്ള സ്ത്രീകള്‍ക്കും കൂടി പറഞ്ഞു കൊടുക്കണം എന്ന്. അതിനുവേണ്ടി ഒരു പുസ്തകം എഴുതണം ആപ് അല്ലെങ്കില്‍ ഒരു വെബ്സൈറ്റ് തുടങ്ങണം.
ഇപ്പോള്‍ ഞാന്‍ 44 വയസുകാരിയാണ്. ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. ഞാന്‍ ഇതെന്റെ അമ്മയില്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര മാറ്റമാണല്ലോ എന്ന് തോന്നി. ഇത് മാനസികമായുള്ള പ്രശ്‌നമാണ്, അതുകൊണ്ട് സൈക്കോളജി പഠിക്കാം എന്ന് അന്ന് ഞാന്‍ തീരുമാനിച്ചു. എന്റെ അമ്മയ്ക്ക് ഞാന്‍ ടീനേജില്‍ ശ്രദ്ധിച്ച മാറ്റം എന്തായിരുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്. സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്ന് അന്നാണെനിക്ക് മനസിലായത്.
ടീനേജിലെ മൂഡ് സ്വിംഗിനെ എല്ലാവരും മനസിലാക്കും. കാരണം ആ വളര്‍ച്ചാ കാലഘട്ടത്തിലൂടെ എല്ലാവരും പോയിട്ടുണ്ട്. ഞാന്‍ മറ്റൊരു വാക്ക് ഉണ്ടാക്കി. വിമണിന്‍സ്. സ്ത്രീകള്‍ 35 വയസ് മുതല്‍ 55 വയസ് വരെ രണ്ടാമതൊരു അഡോളസന്‍സ് ഘട്ടത്തിലൂടെ സ്ത്രീകള്‍ കടന്ന് പോകുന്നു. അത് ഒട്ടും കംഫര്‍ട്ടബിള്‍ ആയ ട്രാന്‍സിഷന്‍ അല്ല. ഒരുപാട് മാറ്റങ്ങള്‍ വരുന്നു. 13 നും 19 നും ഇടയ്ക്ക് നമ്മള്‍ക്ക് എല്ലാവരോടും ദേഷ്യമായിരുന്നു. അഡോളന്‍സിനേക്കാള്‍ വലിയ പ്രശ്‌നമാണ് വിമനസന്‍സ്. മകള്‍, ഭാര്യ, അമ്മ എന്നീ റോളുകളില്‍ നിന്നെല്ലാം പെട്ടെന്ന് റോളുകള്‍ മാറിത്തുടങ്ങി.
അതോടൊപ്പം ശരീരം മാറുന്നു. മനസിന്റെ രീതി മാറുന്നു. ആ ട്രാന്‍സിഷന്‍ സ്ത്രീകള്‍ അറിയുന്നില്ല. ആകെ തോന്നുന്നത് എന്തോ പ്രശ്‌നമുണ്ടെന്നാണ്. അതിന്റെ അപകടമെന്തെന്നാണ് ആ പ്രശ്‌നം പുറമെ ആണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്റെ ഭര്‍ത്താവിന് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ സ്‌നേഹമില്ല. എന്റെ കുട്ടികള്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ല എന്ന് തോന്നുന്നു. പക്ഷെ നമ്മുടെ ഉള്ളിലാണ് പ്രശ്‌നം. അത് തിരിച്ചറിയേണ്ടതുണ്ടെന്നും ലെന വ്യക്തമാക്കി. എന്റെ സ്വന്തം പെരിമെനോപോസ് ജേര്‍ണി കഴിഞ്ഞ വര്‍ഷം തുടങ്ങി.
43-ാം വയസില്‍. ആദ്യം ഞാന്‍ വിചാരിച്ചു, നാട്ടുകാര്‍ പറഞ്ഞത് സത്യമാണ്, എനിക്ക് വട്ടാകുന്നുണ്ടെന്ന്. അതോടൊപ്പം ഞാന്‍ കല്യാണവും കഴിച്ചു. എല്ലാം പോയി, തകിടം മറിഞ്ഞെന്ന് ഞാന്‍ വിചാരിച്ചു. എനിക്കൊന്നും മനസിലാകുന്നില്ല. ഓര്‍മ വരുന്നില്ല. എനര്‍ജി കുറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
പക്ഷെ ഈ സബ്ജക്ട് നേരത്തെ പഠിച്ചത് കൊണ്ട് എനിക്കെന്നെ നിയന്ത്രിക്കാന്‍ പറ്റി. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്തു. ഫിസിക്കലായും മെന്റലായും ഒരുപാട് ബാധിക്കാതെ എനിക്ക് നിയന്ത്രിക്കാന്‍ പറ്റി. അന്ന് ഞാന്‍ വിചാരിച്ചതാണ് ഞാന്‍ യൂസ് ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ള സ്ത്രീകള്‍ക്കും പറഞ്ഞ് കൊടുക്കണമെന്ന്. അതിന് വേണ്ടി പുസ്തകം എഴുതണം. വെബ്‌സൈറ്റോ ആപ്പോ തുടങ്ങണം. രണ്ട് മാസത്തിനുള്ളില്‍ ആ പുസ്തകം ഇറങ്ങും...'' ലെന പറയുന്നു.
'ഒരു ഹീലര്‍ ആദ്യം സഫര്‍ ചെയ്യും. പിന്നീട് മരുന്നുമായി തിരിച്ചെത്തും എന്ന് പറയാറുണ്ട്. എന്റെ രണ്ട് പുസ്തകവും അങ്ങനെയാണ്. ആദ്യത്തേത് ഒരു സീക്കര്‍ എന്ന നിലയിലുള്ള സഫറിംഗ്. സത്യവുമായുള്ള ട്രയലും ഇററും. എങ്ങനെ വീണാലും നാല് കാലിലേ വീഴൂ, അത് കൊണ്ട് കുഴപ്പമില്ല.
ചെയ്യണ്ടാത്ത കാര്യം ചെയ്തിട്ട് പോലും ദൈവാധീനം കൊണ്ട് ദൈവത്തെ മനസിലായി. അങ്ങനെയാണ് ഞാന്‍ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം എഴുതുന്നതെന്നും നടി പറയുന്നു
ലെനയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സദസ്സ് നല്‍കിയത്. ഒരു സ്ത്രീയുടെ യാത്രയാണ് ലെന പറയുന്നതെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നുണ്ട്.