Latest News

ശുഭാംശുവിനെയും സഹപ്രവര്‍ത്തകരെയും സന്തോഷത്താല്‍ ആലിംഗനം ചെയ്ത് സ്വീകരിച്ച് പ്രശാന്ത്; വിഡിയോ പങ്ക് വച്ച് സന്തോഷം അറിയിച്ച് നടി ലെന

Malayalilife
ശുഭാംശുവിനെയും സഹപ്രവര്‍ത്തകരെയും സന്തോഷത്താല്‍ ആലിംഗനം ചെയ്ത് സ്വീകരിച്ച് പ്രശാന്ത്; വിഡിയോ പങ്ക് വച്ച് സന്തോഷം അറിയിച്ച് നടി ലെന

ആക്‌സിയം 4 ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ വരവേല്‍ക്കുന്ന വിഡിയോ പങ്കുവച്ച് നടി ലെന. വിമാനത്തില്‍ നിന്നിറങ്ങി വരുന്ന സഹപ്രവര്‍ത്തകരെ സന്തോഷത്താല്‍ ആലിംഗനം ചെയ്യുന്ന പ്രശാന്തിന്റെ വിഡിയോയാണ് നടി പങ്കുവെച്ചത്. 

ദേശീയ പതാകയ്ക്കൊപ്പമാണ് ഇന്ത്യയില്‍ നിന്ന് ആക്സിയം ദൗത്യത്തിലുണ്ടായിരുന്ന ശുഭാംശു ശുക്ലയെ സഹപ്രവര്‍ത്തകര്‍ തിരികെ വരവേറ്റത്.ലെനയുടെ ഭര്‍ത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണന്‍ ആക്‌സിയം 4 ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ശുഭാംശു ശുക്ലയ്ക്ക് യാത്ര സാധിക്കാതായാല്‍ ഇദ്ദേഹമായിരുന്നു പകരക്കാരന്‍ ആകേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ശുഭാംശുവിനു വേണ്ട എല്ലാ പരിശീലനങ്ങളിലും പ്രശാന്തും ഒപ്പമുണ്ടായിരുന്നു.

ആക്‌സിയം 4 വിക്ഷേപണസമയത്ത് കെന്നഡി സെന്ററില്‍നിന്ന് പ്രശാന്ത് ചിത്രീകരിച്ച വിഡിയോ ലെന സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കിടാനായതില്‍ അഭിമാനമുണ്ടെന്നും ലെന പറഞ്ഞിരുന്നു.

 

Read more topics: # ലെന
lena shared a video of her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES