Latest News

ലെന സ്വന്തമാക്കിയത് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി;നടി സ്വന്തമാക്കിയത് എംജി ഹെക്ടറിന്റെ 16 ലക്ഷം വില വരുന്ന വാഹനം;  ചിത്രങ്ങള്‍ കാണാം

Malayalilife
ലെന സ്വന്തമാക്കിയത് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി;നടി സ്വന്തമാക്കിയത് എംജി ഹെക്ടറിന്റെ 16 ലക്ഷം വില വരുന്ന വാഹനം;  ചിത്രങ്ങള്‍ കാണാം

ടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറ്റം കുറിച്ച എംജി ഹെക്ടര്‍ സ്വന്തമാക്കി മലയാള താരമായി ലെന. ഇതോടെ എംജി ഹെക്ടര്‍ സ്വന്തമാക്കിയ ആദ്യ മലയാളി താരം എന്ന ഖ്യാതിയും ലെന സ്വന്തമാക്കിയിരിക്കുകയാണ്രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി ആണ് നടി സ്വന്തമാക്കിയത്. രണ്ടുമാസം മുമ്പ് ബുക്ക് ചെയ്ത വാഹനം കഴിഞ്ഞ ദിവസമാണ് ലെനയ്ക്ക് ലഭിച്ചത്. 

എംജി മോട്ടറിന്റെ തൃശ്ശൂര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഹെക്ടര്‍ സ്വന്തമാക്കിയ വിവരം ലെന തന്നെയാണ് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെ വിപണിയിലെത്തിയ ഹെക്ടറിന് 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോള്‍ താല്‍ക്കാലികമായി വണ്ടിയുടെ ബുക്കിങ് നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസം ബുക്കിങ് വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുമായാണ് എംജി എത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നു.

നിരവധി കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഹെക്ടറിനെ ഇന്റര്‍നെറ്റ് കാറെന്നാണ് എംജി (മോറിസ് ഗരേജസ്) മോട്ടാര്‍ വിശേഷിപ്പിക്കുന്നത്. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയായ എംജിയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടര്‍.

ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ കഴിയുന്ന ഹെക്ടര്‍ ലോഞ്ച് ചെയ്തപ്പെട്ടപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ താരമാണ്. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇന്റര്‍നെറ്റുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാന്‍ ഹെക്ടറിനെ സഹായിക്കുന്നത്.

പ്രത്യേക ഇന്‍ബില്‍ട്ട് സിം ഈ എസ്യുവിയില്‍ ഉണ്ട്. ഒപ്പം തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പൂര്‍ണ പിന്തുണയും ഹെക്ടറിലുണ്ട്. പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടര്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില വരുന്നത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ ലഭിക്കുക.

Read more topics: # ലെന
lenanew car suv photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES