ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; എ.ആര്‍. റഹ്‌മാനൊപ്പം പുതിയ റൊമാന്റിക് ഡ്രാമ: കാത്തിരിക്കുന്ന എന്ന് ആരാധകര്‍

Malayalilife
ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; എ.ആര്‍. റഹ്‌മാനൊപ്പം പുതിയ റൊമാന്റിക് ഡ്രാമ: കാത്തിരിക്കുന്ന എന്ന് ആരാധകര്‍

പ്രശസ്ത മലയാള സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഔദ്യേഗികമായി സ്ഥിരീകരിച്ചത്. ദൃശ്യ മികവിന്റെയും കഥ പറയലിന്റെയും വ്യത്യസ്തമായ ശൈലിയിലൂടെ മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ച ലിജോ, ഇക്കുറി റൊമാന്റിക് ഡ്രാമ വിഭാഗത്തിലുള്ള ഒരു ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായി എത്തുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മേത്ത. സംഗീതം ഒരുക്കുന്നത് ഓസ്‌കര്‍ ജേതാവായ എ.ആര്‍. റഹ്‌മാനാണ്.  അതിനാല്‍ തന്നെ ഈ പ്രോജക്ട് ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് വലിയ ആവേശം പകരുന്നു. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ലിജോ നിര്‍മാണത്തിലും പങ്കാളിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മേത്തയുടെ ട്രൂസ്റ്റോറി ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസും, ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇപ്പോള്‍ ചിത്രം പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നും, താരനിരയുടെ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയുന്നു. ഇതിനിടെ, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനി ഈ ചിത്രത്തിലൂടെ നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ലിജോ ഈ വാര്‍ത്ത ഔദ്യോഗികമായി പങ്കുവെച്ചത്. ''അതെ, ഇത് സത്യമാണ്,'' എന്ന കുറിപ്പോടെയാണ് അദ്ദേഹം തന്റെ ബോളിവുഡ് യാത്ര സ്ഥിരീകരിച്ചത്. അതേ സമയം, ഹന്‍സല്‍ മേത്തയും ''ഞങ്ങളുടെ ആദ്യ റൊമാന്റിക് ഡ്രാമ'' എന്നുവെച്ച് സോഷ്യല്‍ മീഡിയയില്‍ തന്റെ ആവേശം പ്രകടിപ്പിച്ചു.

'നായകനി'ല്‍ നിന്ന് ആരംഭിച്ച് 'അങ്കമാലി ഡയറീസ്', 'ഈ.മ.യൗ', 'ജല്ലിക്കെട്ട്', 'നന്‍പകല്‍ നേരത്ത് മയക്കം', 'മലൈക്കോട്ടെ വാലിബന്‍' തുടങ്ങി നിരവധിചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ ലിജോയുടെ ഈ പുതിയ ചുവടുവയ്പ് ഇപ്പോള്‍ ബോളിവുഡിനെയും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.

lijo jose bollywood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES