മികച്ച സിനിമകളുമായി കരിയറില്‍ മുന്നേറുകയാണ് ലിജോമോള്‍. അടുത്തിടെ യിറങ്ങിയ പൊന്മാന്‍, ജെന്റില്‍വുമണ്‍ എന്നീ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു. രണ്ടിലും വ്യത്യസ്ത വേഷങ്ങളാണ് ലിജോമോള്‍ക്ക് ലഭിച്ചത്. തുടരെ ശ്രദ്ധേയ വേഷങ്ങള്‍ ലഭിക്കുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് ലിജോമോള്‍. സഹതാരമായി സിനിമയിലെത്തി ഇപ്പോള്‍ ലീഡിംഗ് റോളുകള്‍ കൈകാര്യം ചെയ്യുന്ന താരമായിരിക്കുകയാണ്. മലയാള സിനിമയിലൂടെയാണ് ലിജോ മോള്‍ ബിഗ് സ്‌ക്രീനിലേക്ക് രംഗപ്രവേശം ചെയ്യുന്നതെങ്കിലും തമിഴ് സിനിമയിലൂടെയാണ് ലിജോമോള്‍ക്ക് കൂടുതല്‍ മികച്ച വേഷങ്ങള്‍ ലഭിക്കുന്നത്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജയ് ഭീം എന്ന ചിത്രത്തില്‍ മറ്റൊരു ലീഡിംഗ് കഥാപാത്രമായി എത്തിയത് ലിജോ മോളാണ്. തുടര്‍ന്നും തമിഴ് സിനിമകളില്‍ നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചു.
നടിയുടെ കരിയറില്‍ വഴിത്തിരിവാകുന്നത് ജയ് ഭീം എന്ന തമിഴ് ചിത്രമാണ്. 2021 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സെങ്കിണി എന്ന കഥാപാത്രത്തെയാണ് ലിജോമോള്‍ അവതരിപ്പിച്ചത്. സൂര്യ, മണികണ്ഠന്‍ കെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ഇപ്പോള്‍ ജീവിതത്തില്‍ വന്ന പാതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലിജിമോള്‍ക്ക് ഒന്നര വയസുള്ളപ്പോഴാണ് താരത്തിന്റെ അച്ഛന്‍ മരിക്കുന്നത്. ആ സമയം ലിജിയുടെ അമ്മ മൂന്ന് മാസം ഗര്‍ഭിണിയും. താരത്തിന്റെ പത്ത് വയസ്സുവരെ അച്ഛന്‍ ഇല്ലാതെയാണ് വളര്‍ന്നത്. പിന്നീടാണ് അമ്മ മറ്റൊരു വിവാഹം കഴിക്കുന്നത്. അമ്മ രണ്ടാം വിവാഹം ചെയ്യുമ്പോള്‍ അനിയത്തിക്ക് അന്ന് എട്ട് വയസായിരുന്നു. പക്ഷേ അമ്മയുടെ രണ്ടാം വിവാഹം ഉള്‍ക്കൊള്ളാന്‍ ലിജിമോള്‍ക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയ്ക്കിടയിലും താരത്തിന് ഇടയിലും പ്രശ്നങ്ങള്‍ ഉടലെടുത്തു.
അമ്മ രണ്ടാമത് വിവാഹം ചെയ്തതോടെ അച്ഛന്റെ കുടുംബത്തില്‍ നിന്ന് കുറേ പ്രശ്നങ്ങള്‍ ഉണ്ടായി. ആന്റിയും ആങ്കിളും ഒകെ മിണ്ടാതായി. വെക്കേഷന്‍ സമയത്ത് എവിടെയും പോകില്ല. അത്രയും കാലം ക്ലോസായിരുന്ന ചേട്ടായിമാരും ചേച്ചിമാരും മിണ്ടുന്നില്ല. അങ്ങനെ കുറേ കാര്യങ്ങള്‍ കൊണ്ട് ആ മാറ്റം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. ടീനേജ് കാലത്ത് അമ്മയോട് എന്തെങ്കിലും പങ്കുവെക്കാന്‍ ബുദ്ധിമുട്ടായി തുടങ്ങി. എന്തെങ്കിലും പറഞ്ഞാല്‍ ചാച്ചന്‍ അറിയുമെന്ന ചിന്ത. അമ്മ തിരക്കിലായിരുന്നു. സപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആഗ്രഹിച്ച രീതിയില്‍ ആയിരുന്നില്ല. അമ്മ തിരിഞ്ഞ് നോക്കിയില്ല എന്നല്ല. പക്ഷെ ആഗ്രഹിച്ച രീതിയിലുള്ള സപ്പോര്‍ട്ട് കിട്ടിയിരുന്നില്ല. അമ്മ സ്നേഹം ഭയങ്കരമായി പ്രകടിപ്പിക്കുന്ന ആളല്ല. പക്ഷേ അമ്മയുമായി അതിനെ മുന്‍പെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അമ്മ പഠിപ്പിക്കുമായിരുന്നുവെങ്കിലും വല്ല്യമ്മച്ചിയുടെ കൂടെയാണ് ലിജി ഉറങ്ങിയിരുന്നത് ഒക്കെ.
ഡിഗ്രിയൊക്കെ ആയപ്പോഴേക്കും അമ്മ എന്തുകൊണ്ട് രണ്ടാമത് വിവാഹം ചെയ്തു, എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട് എന്നെല്ലാം മനസിലാക്കി. ഇച്ഛാച്ചനെയും അമ്മയെയും ഇപ്പോള്‍ മനസിലാക്കാനാകുന്നു. അവര്‍ക്ക് വേറെ കുട്ടികള്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചിരുന്നു. മരിയഗിരി ഇ.എം.എച്ച്.എസ് സ്‌കൂള്‍,കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്നിവിടങ്ങളിലായാണ് താരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ലിജോമോള്‍. തുടര്‍ന്ന് ജയ്ഹിന്ദ് ടിവിയില്‍ റിപ്പോര്‍ട്ടറായി വര്‍ക്ക് ചെയ്യുമ്പോഴാണ് സിനിമയിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലേക്ക് ദിലീഷ് പോത്തനാണ് ക്ഷണിക്കുന്നത്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തി. പിന്നീട് മലയാള ചിത്രങ്ങളില്‍ നിന്നും തമിഴിലേക്കാണ് താരം പോയത്. അവിടെ ഒരു പിടി നല്ല സിനിമകള്‍ ചെയ്തു. എന്നാല്‍ സൂര്യ നായകനായി എത്തിയ ജയ് ഭീം ആണ് താരത്തിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. സംശയം എന്ന ചിത്രമാണ് ഇപ്പോള്‍ ലിജോമോളുടെ തിയേറ്ററില്‍ ഇറങ്ങിയ പുതിയ ചിത്രം.