Latest News

അന്നത്തെ ആറുവയസുകാരി ഇന്ന് ബിരുദ വിദ്യാര്‍ത്ഥിനി; തട്ടത്തിന്‍ മറയത്തിലെ കൊച്ചു പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്കിപ്പുറം നിവിന്‍ കണ്ട് മുട്ടിയത് സെന്റ് തെരേസാസ് കോളേജിന്റെ മുറ്റത്ത്; വൈറലായി വീഡിയോ

Malayalilife
 അന്നത്തെ ആറുവയസുകാരി ഇന്ന് ബിരുദ വിദ്യാര്‍ത്ഥിനി; തട്ടത്തിന്‍ മറയത്തിലെ കൊച്ചു പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്കിപ്പുറം നിവിന്‍ കണ്ട് മുട്ടിയത് സെന്റ് തെരേസാസ് കോളേജിന്റെ മുറ്റത്ത്; വൈറലായി വീഡിയോ

നിവിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്.തലശേരിയുടെ പശ്ചാത്തലത്തില്‍ വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കിയ ഈ ചിത്രം നിവിന്‍ പോളിയുടെ കരിയറിലെതന്നെ വലിയൊരു വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ, തട്ടത്തിന്‍ മറയത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്.

വിനോദ് എന്ന ചെറുപ്പക്കാരനായി നിവിന്‍ തകര്‍ത്താടിയ ചിത്രം കണ്ടവരാരും അതിലെ ഒരു കൊച്ചുകുട്ടിയെ മറക്കാന്‍ ഇടയില്ല. ആശുപത്രിയില്‍ വെച്ച് വിനോദിനോട് സംസാരിക്കുന്ന ആ പേരില്ലാ പെണ്‍കുട്ടി ഒരൊറ്റ സീനിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചിട്ടുണ്ട്. വിനോദിന് സ്റ്റെന്‍സിലിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന ആ പെണ്‍കുട്ടിയെ പിന്നീട് സിനിമയിലൊന്നും കണ്ടിട്ടില്ല.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രം ചെയ്ത പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് നിവിന്‍ പോളി. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഓണം പ്രോഗ്രാമില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് നിവിന്‍ ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടത്. വേദിയിലെത്തി നിവിനുമായി സംസാരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സെന്റ് തേരേസാസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രിയയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിവിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടത്. വേദിയില്‍ നിവിനൊപ്പം പ്രിയ നില്‍ക്കുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ തട്ടത്തിന്‍ മറയത്തിലെ സീന്‍ പ്ലേ ചെയ്യുന്ന വീഡിയോ ഇതിനോചകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. രസകരമായ ക്യാപ്ഷനും കമന്റുകളുമായി ഈ വീഡിയോ പലരും പങ്കുവെക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിയ ജസ്റ്റ് ഒന്ന് വളര്‍ന്നുഎന്ന ക്യാപ്ഷനാണ് പലരും ഉപയോഗിക്കുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന സിനിമ റിലീസ് ചെയ്തിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പ്രായമായെന്ന കാര്യം ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഓര്‍മ വരുന്നതെന്നും പലരും കമന്റ് പങ്കുവെക്കുന്നുണ്ട്‌

 

little girl in thattathin marayathu meet Nivin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES