Latest News

മകള്‍ സിതാരയ്‌ക്കൊപ്പമുളള നടന്‍ മഹേഷ് ബാബുവിന്റെ വീഡിയോ വൈറല്‍; സന്തൂര്‍ ഡാഡ് എന്ന വിളിയുമായി ആരാധകര്‍

Malayalilife
topbanner
മകള്‍ സിതാരയ്‌ക്കൊപ്പമുളള നടന്‍ മഹേഷ് ബാബുവിന്റെ വീഡിയോ വൈറല്‍; സന്തൂര്‍ ഡാഡ് എന്ന വിളിയുമായി ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നടന്‍ മഹേഷ് ബാബു. പ്രായം 48ല്‍ എത്തിനില്‍ക്കുമ്പോഴും കാഴ്ചയില്‍ കോളേജ് കുമാരനെ ഓര്‍മിപ്പിക്കുന്ന താരമാണ് മഹേഷ് ബാബു. മഹേഷ് ബാബുവും മകള്‍ സിതാരയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ചടങ്ങിനിടെ മകളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുകയാണ് മഹേഷ് ബാബു. 

കണ്ടാല്‍ സഹോദരനെയും സഹോദരിയേയും പോലുണ്ട്, സന്തൂര്‍ ഡാഡ്, ഓരോ ദിവസവും ഇദ്ദേഹത്തിനു പ്രായം കുറഞ്ഞുവരികയാണല്ലോ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ആരാധകര്‍ വീഡിയോയ്ക്ക് നല്‍കുന്നത്. 

മഹേഷ് ബാബു മാത്രമല്ല, സിതാരയും സോഷ്യല്‍ മീഡിയയിലെ താരമാണ്. 11 വയസ്സുകാരിയായ സിതാരയ്ക്ക് 1.9 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

മഹേഷ് ബാബുവിന്റെയും നടി നമ്രത ശിരോദ്കറിന്റെയും രണ്ടാമത്തെ കുട്ടിയാണ് സിതാര. 2005 ഫെബ്രുവരി 10നായിരുന്നു നമത്രയുടെയും മഹേഷ് ബാബുവിന്റെയും വിവാഹം. ഗൗതം എന്നൊരു മകനും ഈ ദമ്പതികള്‍ക്കുണ്ട്.
 

mahesh babu with daughter

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES