സൂരിയെ നായകനാക്കി ഒരുക്കിയ 'മണ്ടാടി' എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ നടി മഹിമ നമ്പ്യാരെ പ്രശംസിച്ച് സംവിധായകന്‍ മതിമാരന്‍ പുകഴേന്തി. ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ഉസിരേ നീ താന്‍' ചിത്രീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മഹിമയ്ക്ക് ഗുരുതരമായ അപകടം സംഭവിച്ചിരുന്നുവെന്നും, മുഖത്ത് 20-ലേറെ തുന്നലുകളിട്ട അവസ്ഥയിലും പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് ആറാം നാള്‍ താരം ഷൂട്ടിങ്ങിനായി സെറ്റിലെത്തിയെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കവെയാണ് ഈ സമര്‍പ്പണത്തെക്കുറിച്ച് മതിമാരന്‍ മനസ്സുതുറന്നത്. 'ഉസിരേ നീ താന്‍ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് നടന്ന അപകടത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഞാന്‍ അതേക്കുറിച്ച് പറയണമെന്ന് വിചാരിക്കുന്നു. 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്സ് ആയിപ്പോയിരുന്നു. പാട്ട് എടുക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് അവര്‍ക്കൊരു അപകടമുണ്ടായി.
മുഖമാകെ തകര്‍ന്നുപോയി. 20 ന് മുകളില്‍ സ്റ്റിച്ചിട്ടിരുന്നു. അവര്‍ എനിക്കൊരു സെല്‍ഫി അയച്ചു തന്നിരുന്നു. നാണമില്ലാതെ ഞാന്‍ ചോദിച്ചത് ഷൂട്ടിങിന് വരുമോ എന്നായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറാം ദിവസം ഷൂട്ടിങിന് വന്നു. ആ പാട്ടിന് പിന്നില്‍ ഈ ഡെഡിക്കേഷനുണ്ട്. ഞാനത് ഒരിക്കലും മറക്കില്ല.'
കാര്യസ്ഥന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മഹിമ നമ്പ്യാര്‍, പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ആര്‍ഡിഎക്‌സ്', 'ജയ് ഗണേഷ്' തുടങ്ങിയ മലയാള ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സൂരി നായകനായെത്തിയ 'മണ്ടാടി'യിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെടുന്നതിനിടെയാണ് ചിത്രീകരണ വേളയിലെ താരത്തിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞത്.