കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനകളുടേയും കാത്തിരിപ്പിന്റേയും ഫലമായി മമ്മൂക്ക ഒടുവില്‍ തിരികെ വരാന്‍ തയ്യാറെടുക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചെറിയ ഇടവേള എടുച്ച മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്ന കാര്യം അറിയിച്ച് നടനുമായി അടുത്ത നില്ക്കുന്ന വൃത്തങ്ങള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങള്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫ് സമൂഹമാധ്യമത്തില്‍ എഴുതിയതിങ്ങനെ.
സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി' മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജ് കുറിച്ചതിങ്ങനെ. ദൈവത്തി്‌ന് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ചിത്രം പങ്ക് വച്ച് പിആര്‍ഒ റോബര്‍്ട്ടും സോഷ്യല്‍മീഡിയയില്‍ എ്ത്തി.
നിര്‍മ്മാതാവ് ആന്റോ ജോസഫ് ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ദൈവമേ നന്ദിയെന്നും കൂട്ടിച്ചേര്‍ത്തുള്ള ആന്റോയുടെ കുറിപ്പ് ഫേസ്ബുക്കില്‍ വന്നതിനു പിന്നാലെ പൂര്‍ണമായും എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലര്‍ക്ക് മനസിലായില്ല. എങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ മുഴുവന്‍ മമ്മൂട്ടിയായിരുന്നു.
മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരം ആയെന്നാണ് പലരും കമന്റ് ബോക്സില്‍ അഭിപ്രായപ്പെട്ടത്. കൂടാതെ എക്കാലത്തെയും വലിയ വാര്‍ത്തയെന്ന് കമന്റ് ചെയ്ത് നടി മാല പാര്‍വതി അടക്കം രംഗത്തു വന്നപ്പോള്‍ ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തിരുന്നു. മലയാള സിനിമയിലെ പ്രമുഖര്‍ ആന്റോ ജോസഫിന്റെ പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തി. പിന്നാലെയാണ് മമ്മൂക്കയുടെ തിരിച്ചുവരവിന്റെ ചിത്രം ജോര്‍ജ്ജ് മമ്മൂട്ടി ഷെയര്‍ ചെയ്തത്.