വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി ചിത്രം അണിയറയില്‍; തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസും; ഹിറ്റ് കോമ്പോകള്‍ ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ ആവേശത്തില്‍ ആരാധകരും

Malayalilife
topbanner
വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി ചിത്രം അണിയറയില്‍; തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസും; ഹിറ്റ് കോമ്പോകള്‍ ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ ആവേശത്തില്‍ ആരാധകരും

സിനിമാ മേഖലയിലെ ഹിറ്റ് ഒരുക്കിയിട്ടുള്ള ആളുകള്‍ ഒത്തുചേര്‍ന്ന് ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മമ്മൂക്കയ്‌ക്കൊപ്പം ഹിറ്റ് മേക്കര്‍ വൈശാഖും മിഥുന്‍ മാനുവല്‍ തോമസും നില്ക്കുന്ന ചിത്രം പുറത്ത് വന്നതോടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുകയാണ്.

വെശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്. മിഥുന്‍ മാനുവല്‍ തോമസ് ആയിരിക്കും ചിത്രത്തിന് തിരക്കഥ എഴുതുക എന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായിരിക്കും മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു ഈ റിപ്പോര്‍ട്ട്. 

പുലിമുരുകനെ കടത്തി വെട്ടുന്ന ഐറ്റം തന്നെയായിരിക്കും ഈ ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്.മധുര രാജ പോലൊരു ഹിറ്റ് ഐറ്റം തന്നെയാകും എന്നും ആരാധകര്‍ പറയുന്നു.


അതേസമയം തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നുണ്ട്. മാര്‍ച്ച് അവസാനമാകും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ള ചിത്രം 'ക്രിസ്റ്റഫറാ'ണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.


പോക്കിരി രാജ  മുതല്‍ മോണ്‍സ്റ്റര്‍ വരെയുള്ള ത്രില്ലറുകളും മാസ് പടങ്ങളും സമ്മാനിച്ച  സംവിധായകനാണ് വൈശാഖ്.ആട് സീരീസ്, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകള്‍ കൊണ്ട് വിവിധ തരം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ജയസൂര്യയുടെ ടര്‍ബോ പീറ്റര്‍, ആട് മൂന്നാം ഭാഗം, കുഞ്ചാക്കോ ബോബന്റെ ആറാം പാതിരാ തുടങ്ങിയ സിനിമകള്‍ മിഥുന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങും എന്ന് പ്രഖ്യാപനമുണ്ടായി.

mammootty vysakh mithun manuvel thomas

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES