Latest News

പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കില്ല; ജലാംശം നില നിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും; ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ചെയ്യും; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഡയറ്റ്പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍ നതാഷ മോഹന്‍

Malayalilife
 പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കില്ല; ജലാംശം നില നിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും; ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ചെയ്യും; മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഡയറ്റ്പ്ലാന്‍ വെളിപ്പെടുത്തി ഡയറ്റീഷ്യന്‍ നതാഷ മോഹന്‍

രോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലത്തുന്ന വ്യക്തിയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. അദ്ദേഹത്തിന്റെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യന്‍ നതാഷ മോഹന്‍.

സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡയറ്റ് പ്ലാന്‍ ടിപ്പുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് നതാഷ മോഹന്‍ ഭഷണരീതിയെക്കുറിച്ച് പങ്കുവെച്ചത്.

കൃത്യമായ നേരങ്ങളില്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന മമ്മൂട്ടി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താറുണ്ടെന്നും നതാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മമ്മൂട്ടിയുടെ ജീവിതശൈലിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡയറ്റ് പ്ലാന്‍ നിര്‍ദേശങ്ങള്‍ എന്ന ക്യാപ്ഷനോടെ എട്ട് കാര്യങ്ങളാണ് നതാഷ പങ്കുവെച്ചത്.

കൂടുതല്‍ അറിയുക

നതാഷ പങ്കുവെച്ച നിര്‍ദേശങ്ങള്‍

1. സമീകൃത ഭക്ഷണം: എല്ലാ ഭക്ഷണത്തിലും പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തുക.
2. ജലാംശം: മമ്മൂട്ടി ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
3. പോഷകങ്ങള്‍: പരമാവധി പോഷകങ്ങള്‍ക്കും ആന്റിഓക്‌സിഡന്റുകള്‍ക്കും വേണ്ടി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.4. ഭക്ഷണ നിയന്ത്രണം: മിതത്വം പാലിക്കുക എന്നതാണ് പ്രധാന കാര്യം, ഇത് രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
5. ഹോള്‍ ഫുഡ്‌സ്: മികച്ച ഊര്‍ജ്ജ നിലക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സംസ്‌കരിച്ചിട്ടില്ലാത്ത ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുക.
6. ഭക്ഷണം സമയം: ഊര്‍ജ്ജ നില സ്ഥിരമായി നിലനിര്‍ത്തുന്നതിനും ആസക്തി ഒഴിവാക്കുന്നതിനും ഭക്ഷണം സമയം ക്രമീകരിക്കുക. വിശക്കുന്നുണ്ടെങ്കില്‍ ചെറിയ ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
7. ആസ്വദിച്ച് ഭക്ഷണം കഴിക്കല്‍: ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുക, ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.

8. വ്യായാമം: കൃത്യമായ വ്യായാമം ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. വ്യായാമവും പോഷകാഹാരവും പരസ്പരം കൈകോര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

A

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Natasha Mohan (@dt.natashamohan)

Read more topics: # മമ്മൂട്ടി
mammoottys diet plan dietitian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES