പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെതായ നിലപാട് ഒരിക്കല്‍ കൂടി ശക്തമാക്കികൊണ്ട് തുറന്നു പറഞ്ഞിരിക്കുകയാണ് ചലച്ചിത്രതാരം മാമുക്കോയ . ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്‌ജെസ്റ്റ്‌മെന്റ് ജീവിതത്തിന് തയ്യാറല്ലെന്ന നിലപാടാണ് ഇപ്പോള്‍ തരാം തുറന്നു പറഞ്ഞിരിക്കുന്നത് . കോഴിക്കോട് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .
ഫാസിസ്റ്റുകള്‍ക്കൊപ്പം എന്നും നില്കുന്നത് ജീവനെ ഭയപ്പെടുന്നവരാണ് . എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. അവര്‍ എഴുത്തുകാരേയും കലാകാരന്മാരേയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും അതേസമയം അതിന് മുന്നില്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മാമുക്കോയ വ്യക്തമാക്കുകയും ചെയ്തു .
നേരത്തേയും തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് മാമുക്കോയ എത്തിയിരുന്നു .പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണമെന്ന് യോഗം കൂടി തീരുമാനിക്കാറില്ലെന്നും എന്താണോ വേണ്ടതെന്ന് അത് തന്നെ ചെയ്യുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . തലപോകാന്‍ നില്‍ക്കുമ്പോള്‍ കൈയ്യിന്റേയും വിരലിന്റേയും കാര്യം ആലോചിച്ച് ഭയന്നിട്ടു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .