Latest News

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ നടി മംമ്തയും ഹോം ഐസൊലേഷനില്‍;  ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്യാന്‍ വിദേശത്ത് നിന്ന് എത്തിയ നടി വീട്ടില്‍ നീരിക്ഷണത്തില്‍; ആരാധകര്‍ക്കായി ചിത്രം പങ്ക് വച്ച് നടി

Malayalilife
അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ നടി മംമ്തയും ഹോം ഐസൊലേഷനില്‍;  ബിഗ്ബിയുടെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്യാന്‍ വിദേശത്ത് നിന്ന് എത്തിയ നടി വീട്ടില്‍ നീരിക്ഷണത്തില്‍; ആരാധകര്‍ക്കായി ചിത്രം പങ്ക് വച്ച് നടി

അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ നടി മംമ്ത മോഹന്‍ദാസ് വീട്ടില്‍ സ്വയം ക്വാറന്റൈനില്‍. യ രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസൊലേഷനില്‍ കഴിയേണ്ടതുള്ളതിനാലാണ് നടി വീട്ടില്‍ നീരിക്ഷണത്തിലിരിക്കുന്നത്.

മംമ്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്്.'സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിത്. സെല്‍ഫ് ഐസൊലേഷനെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായിട്ടാണ് കാണേണ്ടത്. രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്തു നിന്നെത്തുന്നവര്‍ ഐസൊലേഷനില്‍ ചെലവഴിക്കണം. കോവിഡ് എവിടെയുമെത്താം. ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂ.' ഐസൊലേഷനെ കുറിച്ച് മംമ്ത പറഞ്ഞു.

ഈ മാസം 21-ന് ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് മംമ്ത കേരളത്തിലെത്തിയത്. ഐസൊലേഷനിലിരുന്നും പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മംമ്ത ഫോണിലൂടെ നടത്തുന്നുണ്ടെന്ന് അച്ഛന്‍ മോഹന്‍ദാസ് പറഞ്ഞു.

 

mamtha mohandas self quarantine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES