Latest News

ഇനി പഴയതു പോലെ നൃത്തം ചെയ്യാന്‍ പറ്റുമോ എന്നുള്ള ചിന്തയായിരുന്നു! തനിക്കുണ്ടായ അവസ്ഥയെക്കുറിച്ച് മഞ്ജിമ മോഹന്‍!

Malayalilife
ഇനി പഴയതു പോലെ നൃത്തം ചെയ്യാന്‍ പറ്റുമോ എന്നുള്ള ചിന്തയായിരുന്നു! തനിക്കുണ്ടായ അവസ്ഥയെക്കുറിച്ച് മഞ്ജിമ മോഹന്‍!

ബാലതാരമായി തിളങ്ങിയെങ്കിലും വലിയൊരു ഇടവേളയ്ക്ക് ശേഷം വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായിട്ടാണ് മഞ്ജിമയെ പിന്നെ ആരാധകര്‍ കണ്ടത്. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ മഞ്ജിമ നായികയായി. ഇപ്പോള്‍ ട്വിറ്ററിലൂടെ തന്റെ ജീവിതത്തിലേ ഏറ്റവും വിഷമഘട്ടത്തെകുറിച്ചാണ് മഞ്ജിമ പങ്കുവച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തെതുടര്‍ന്ന് മഞ്ജിമയുടെ കാലിന് ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിനെതുടര്‍ന്നുള്ള പ്രതിസന്ധിയാണ് മഞ്ജിമ വേദനയോടെ കുറിച്ചത്. ജീവിതത്തില്‍ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വിഷമഘട്ടം എന്നാണ് മഞ്ജിമ പറയുന്നത്. മേജര്‍ സര്‍ജറിയെ തുടര്‍ന്ന് തനിയ്ക്ക് നടക്കാന്‍ പറ്റുമോ എന്നുവരെ താന്‍ ഭയന്നിരുന്നു. മുന്‍പും പല താരങ്ങളും ഈ അവസ്ഥയിലൂടെ കടന്ന് പോയെങ്കിലും അതിന്റെ വ്യാപ്തി മനസ്സിലായത് തനിക്ക് അത് നേരിടേണ്ടി വന്നപ്പോഴായിരുന്നു. പിന്നീട് അങ്ങോട്ടുണ്ടായത് ഭയം കൊണ്ടുളള നാളുകളായിരുന്നെന്നും മഞ്ജിമ ട്വീറ്റ് ചെയ്തു.

ഇനി പഴയതു പോലെ നൃത്തം ചെയ്യാന്‍ പറ്റുമോ എന്നുള്ള ചിന്തയായിരുന്നു തനിയ്ക്ക്. ഇല്ലെന്ന് തന്നെ ഒരു വേളയില്‍ താന്‍ വിശ്വസിച്ചിരുന്നു. പിന്നീട് അങ്ങോട്ട് ഭയംകൊണ്ട് മൂടിയ ദിവസങ്ങളായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചുവെങ്കിലു തനിയ്ക്ക് ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഒടുവില്‍ തനിയ്ക്ക് അത്മവിശ്വാസം ലഭിച്ചത് തന്റെ ഡയറക്ടറുടെ ഫോണ്‍ കോളില്‍ നിന്നാണ്.

രോഗമുക്തിയിലേക്കുള്ള നാളുകളില്‍ സിനിമ ചെയ്യാം എന്ന് അദ്ദേഹം തനിയ്ക്ക് ഉറപ്പു നല്‍കി. ഷൂട്ടിങ് ആരംഭിച്ച ദിവസം തന്നെ തന്റെ ശക്തി തിരിച്ചറിഞ്ഞു. പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ എല്ലാവരും താങ്ങായി നിന്നിരുന്നു . നടക്കാനും, ഷോട്ടുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരമൊരുക്കി. ക്ഷീണം തോന്നിയിരുന്നെങ്കിലും
തന്നെ ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി തന്നെ ചെയ്തു. കാലുകള്‍ ബലപ്പെട്ടു, പിന്നീട് ആത്മവിശ്വാസം വര്‍ധിച്ചു മഞ്ജിമ ട്വിറ്ററില്‍ കുറിച്ചു.

ഇപ്പോള്‍ താന്റെ 100 ശതമാനം മടങ്ങി എത്തിയിരിക്കുകയാണ്. മനസ്സില്‍ നിന്ന് ഭയവും സംശയവും നിശേഷം പോയിരിക്കുകയാണ്. തന്റെ മേല്‍ പൂര്‍ണ്ണ വിശ്വാസം പുലര്‍ത്തിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി രേഖപ്പെടുത്തുന്നു. ഒപ്പ കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് മ!ഞ്ജിമ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത് . ബോളിവുഡ് ചിത്രമായ ക്വീനിന്റെ മലയാളം പതിപ്പായ സംസം ആണ് താരത്തിന്റെ പുറത്തു വരനുളള മലയാള ചിത്രം. ചിത്രത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

 

Read more topics: # manjima mohan ,# twitter
manjima mohan twitter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES