ചുരിദാറോ ഇറക്കമുള്ള പാവാടയോ ഇടാന്‍ മാത്രം അനുവാദം; മുടി മുറിക്കാനൊന്നും സമ്മതിച്ചിരുന്നില്ല; എവിടേലും പോകാന്‍ കാല് വരെ പിടിച്ചിട്ടുണ്ട്; എനിക്കു കിട്ടാത്ത സ്വാതന്ത്ര്യമൊക്കെ അവള്‍ക്ക് കൊടുത്തു; തുറന്നുപറഞ്ഞ് മഞ്ജു പിള്ള പറയുന്നത്

Malayalilife
 ചുരിദാറോ ഇറക്കമുള്ള പാവാടയോ ഇടാന്‍ മാത്രം അനുവാദം; മുടി മുറിക്കാനൊന്നും സമ്മതിച്ചിരുന്നില്ല; എവിടേലും പോകാന്‍ കാല് വരെ പിടിച്ചിട്ടുണ്ട്; എനിക്കു കിട്ടാത്ത സ്വാതന്ത്ര്യമൊക്കെ അവള്‍ക്ക് കൊടുത്തു; തുറന്നുപറഞ്ഞ് മഞ്ജു പിള്ള പറയുന്നത്

 ടിവി പ്രേക്ഷകരും സിനിമാപ്രേമികള്‍ക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി താരം വളരെ സജീവമാണ്. മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്തും സമൂഹമാധ്യമങ്ങളില്‍ വൈറലായ താരമാണ്. ഇറ്റലിയില്‍ നിന്നും ഫാഷന്‍ ഡിസൈനിങ് പഠനം പൂര്‍ത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചെത്തിയ പുതിയ വിശേഷങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ്.

 മഞ്ജുപിള്ളയുടെ വാക്കുകള്‍... 'ടൂര്‍ പോകാന്‍ അനുവാദം ചോദിച്ച് അച്ഛന്റെ കാല് പിടിച്ചിട്ടുണ്ട്. എന്നിട്ടും ഒരു തവണ മാത്രമെ വിട്ടിട്ടുള്ളു. വസ്ത്രധാരണത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ചുരിദാറോ ഇറക്കമുള്ള പാവാടയോ ഒക്കെയേ ഇടാന്‍ സമ്മതിക്കുമായിരുന്നുള്ളൂ. മുടി മുറിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ പോയിട്ടൊന്നുമില്ല. കോളേജില്‍ വന്നശേഷമാണ് ബോയ്‌സ് ഫ്രണ്ട്‌സൊക്കെ ഉണ്ടായി തുടങ്ങിയത്. ഇപ്പോഴാണ് സ്‌റ്റൈലിഷായി വസ്ത്രം ധരിച്ച് തുടങ്ങിയത്. ഇപ്പോഴും ഞാന്‍ വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയാല്‍ അച്ഛന്‍ വിളിച്ചു ചോദിക്കും. എന്റെ അനിയന്‍ ചോദിക്കും, അവള്‍ക്ക് ഇത്രയും പ്രായമായില്ലേ എന്ന്. വല്ലാത്ത കാലമല്ലേ എന്നൊക്കെ അച്ഛന്‍ പറയും. 

വീട്ടില്‍ ആരെങ്കിലും വന്നാലും അച്ഛന്‍ പത്ത് ചോദ്യം ചോദിക്കും. എനിക്കു കിട്ടാതിരുന്ന സ്വാതന്ത്ര്യമൊക്കെ ഞാന്‍ മകള്‍ക്ക് കൊടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ട്. ദയ ഒരു നല്ല കുട്ടിയാണ്. അവളെ എവിടെയെങ്കിലും ലോഞ്ച് ചെയ്യുകയാണെങ്കില്‍ നന്നായിട്ട് ലോഞ്ച് ചെയ്യണം, നല്ല ബ്രാന്റ്‌സിനൊപ്പം ലോഞ്ച് ചെയ്യണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മോഡലിങ്, അഭിനയം എന്ത് തന്നെയായാലും ആദ്യം പഠനം പൂര്‍ത്തിയാക്കിയിട്ട് അതിലേക്ക് തിരിഞ്ഞാല്‍ മതിയെന്നും മോളോട് പറഞ്ഞിരുന്നു' മഞ്ജു പിള്ള തുറന്നുപറഞ്ഞു.

Read more topics: # മഞ്ജു പിള്ള.
manju pillai about daughter freedom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES