സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡായി നില്‍ക്കുന്ന ഗാനമാണ് കാവാലയ്യ.. നെല്‍സണ്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ചിത്രത്തിന്റെ വിജയത്തില്‍ ഈ ഗാനത്തിനും നല്ലൊരു സ്ഥാനമുണ്ട്. ഗാനത്തിന്റെ ഡാന്‍സ് സ്റ്റെപ്പുകളും വളരെ ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ സ്റ്റെപ്പുകള്‍ റീല്‍സുകളിലടക്കം ശ്രദ്ധേയമായിരുന്നു. ഗാനത്തിന് നിരവധി വിമര്‍ശനങ്ങളും കിട്ടിയിരുന്നു. ഇപ്പോഴിതാ വിമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍...
'കാവാലയ്യ' ഗാനത്തില്‍ തമന്ന അവതരിപ്പിക്കുന്ന ഹൂക്ക് സ്റ്റെപ്പുകള്‍ വളരെ വൃത്തികേടാണ്. അതിന് എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. അദ്ദേഹം അഭിനയിച്ച 'സരകു' എന്ന സിനിമയിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. അതിലായിരുന്നു നടന്റെ വിവാദ പ്രതികരണം.
സെന്‍സസ് ബോര്‍ഡ് 'സരകു' സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിയതില്‍ നിരാശയുണ്ട്. എന്താണ് ജയിലറിന് അത് ബാധകമാകത്തത്. ഇത്തരം ഡാന്‍സ് സ്റ്റെപ്പുകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്ന മാനദണ്ഡം എന്താണെന്നും മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. മന്‍സൂറിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയില്‍ നടനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയില്‍ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എത്തുന്നുണ്ട്. ഒരു കാലത്ത് തമിഴിലെ വില്ലന്‍ റോളുകളില്‍ നിറഞ്ഞു നിന്ന മന്‍സൂറിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് ലിയോ.