തമിഴ് സിനിമ ലോകത്ത് വലിയ ശ്രദ്ധ നേടിയ ചിത്രമായിരിന്നു മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാള്‍'. ഇപ്പോഴിതാ, ആ സിനിമയില്‍ താന്‍ മനസ്സില്‍ കണ്ടത് മറ്റൊരു നടനെ ആയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്.
'പരിയേറും പെരുമാള്‍' ആ നടനെ മനസ്സില്‍ കണ്ടാണ് എഴുതിയതെന്നും ബട്ട് അദ്ദേഹം അത് നിരസിക്കുകയും. അന്ന് എനിക്ക് വലിയ നിരാശ തോന്നിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ചിത്രത്തിന്റെ കഥ ആദ്യം നടന്‍ 'അഥര്‍വ'യോടാണ് താന്‍ പറഞ്ഞത് എന്നാണ് സംവിധായകന്‍ മാരി സെല്‍വരാജ് പറഞ്ഞിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍...
'ഞാന്‍ ആദ്യം കഥ പറഞ്ഞത് അഥര്‍വയോടാണ്. പക്ഷേ, അത് അപ്പോള്‍ നടന്നില്ല. അതില്‍ വലിയ നിരാശ തോന്നി, മറ്റൊരു നായകനും എനിക്ക് അവസരം തരില്ലെന്ന് ഞാന്‍ ഭയപ്പെട്ടു,' മാരി തുറന്നു പറഞ്ഞു. മുന്‍കാല താരം മുരളിയുടെ മകനായ അഥര്‍വയെ ആ ധൈര്യത്തിലാണ് പരദേശി എന്ന ചിത്രത്തിന് ശേഷം താന്‍ കഥ പറയാന്‍ സമീപിച്ചത് എന്ന് മാരി തുറന്നുപറഞ്ഞു.