കേരള ക്രൈം ഫയല്‍ എന്ന വെബ്സീരീസിന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ വരുന്ന മലയാളം വെബ് സീരീസ് ആണ് മാസ്റ്റര്‍ പീസ്. എന്നാല്‍ പതിവ് ക്രൈം ത്രില്ലര്‍ ജോര്‍ണര്‍ വെബ്സീരീസുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ട്രീറ്റ് ആണ് മാസ്റ്റര്‍ പീസ് തരുന്നത്. നിത്യ മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് നാളെ, ഒക്ടോബര്‍ 25 ന് സ്ട്രീമിങ് ചെയ്യും. ശാന്തി കൃഷ്ണ, മാല പാര്‍വ്വതി, രണ്‍ജി പണിക്കര്‍, അശോകന്‍ എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വെബ്സീരീസിനെ കുറിച്ച് താരങ്ങളായ അശോകന്‍, ഷറഫുദ്ദീന്‍, മാലാ പാര്‍വ്വതി എന്നിവര്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
പ്രവീണ്‍ എസ് ചെറുതുരയാണ് മാസ്റ്റര്‍ പീസിന്റെ റൈറ്റര്‍. വളരെ ഗൗരവുമുള്ള വിഷയത്തെ ഒരു ആക്ഷേപഹാസ്യമായി, വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുകയാണ്. ആനിയമ്മ എന്ന കഥാപാത്രമായാണ് മാലാ പാര്‍വ്വതി എത്തുന്നത്. മുന്‍പ് ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് എല്ലാം വ്യത്യസ്തമായിട്ടുള്ള, എന്നാല്‍ പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ടിപ്പിക്കല്‍ ഒരു അമ്മയാണ് ആനിയമ്മ. അധികം വിദ്യഭ്യാസം ഒന്നും ഇല്ലാത്ത, മകന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയുള്ള ഒരമ്മ. പുതിയ ജനറേഷന്റെ കണ്ണില്‍ അവര്‍ തീര്‍ത്തും വ്യത്യസ്തയാണ്. ഇപ്പോഴത്തെ കാലത്തിന്റെ മാറ്റത്തെ മനസ്സിലാക്കാന്‍ കഴിയാത്ത അമ്മ, അല്ലെങ്കില്‍ ഒരു മാറ്റത്തെയും അംഗീകരിച്ചു കൊടുക്കില്ല എന്ന് വാശിപിടിക്കുന്ന ഒരു അമ്മയാണ് ഇതിലെന്ന് നടി പറയുന്നു.
തൊണ്ണൂറ് ശതമാനവും സ്‌ക്രിപ്റ്റ് അനുസരിച്ചാണ് വെബ്സീരീസ് ചിത്രീകരിച്ചിട്ടുള്ളത്. ഇംപ്രവൈസ് ചെയ്ത് അഭിനയിക്കുന്നതല്ല. അത്രയും കൃത്യമായ സ്‌ക്രിപ്റ്റുള്ളതുകൊണ്ട് തന്നെ ഇംപ്രവൈസേഷന്റെ ആവശ്യമില്ല. ഞങ്ങള്‍ക്ക് ഒരു റീഡിങ് സെക്ഷന്‍ ഉണ്ടായിരുന്നു. ശ്രീജിത്ത് ഞങ്ങള്‍ക്ക് കഥ വായിച്ചു തരുമ്പോള്‍ എല്ലാവരും ചിരിച്ച് പലവഴിക്ക് എഴുന്നേറ്റ് ഓടുകയായിരുന്നു. അത്രയും ചിരി ചെയ്തു കഴിഞ്ഞപ്പോള്‍ സീരീസില്‍ വന്നിട്ടുണ്ടോ എന്നറിയില്ല, പക്ഷെ ഫുള്‍ ഫണ്‍ ആന്റ് എന്റര്‍ടൈന്‍മെന്റ് ആണ്. 34 ദിവസം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച്, 90 ശതമാനവും ഒരു ഫ്ളാറ്റിനുള്ളില്‍ ചിത്രീകരിച്ച വെബ് സീരീസാണ് മാസ്റ്റര്‍ പീസ്െന്ന് അശോകനും ഷറഫൂദ്ദീനും പങ്ക് വച്ചു.
ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കന്‍ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന വെബ്സീരിസാണ് മാസ്റ്റര്‍ പീസ്.
ഷറഫുദ്ദീന്‍, നിത്യാ മേനോന്‍ എന്നിവരും സീരിസില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് സിരീസ് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സുചന.സിരീസ് ഒക്ടോബര്‍ 25നാണ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങുക. മാലാ പാര്‍വതി, ശാന്തി കൃഷ്ണ, അശോകന്‍ തുടങ്ങിയവരാണ് സീരിസില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന സീരീസിന്റെ നിര്‍മാതാവ് മാത്യു ജോര്‍ജ് ആണ്.