Latest News

അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്! 83 ശതമാനം; നടി മീനാക്ഷി അനൂപ് പ്ലസ് ടു വിജയം പങ്ക് വച്ചതിങ്ങനെ

Malayalilife
അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്! 83 ശതമാനം; നടി മീനാക്ഷി അനൂപ് പ്ലസ് ടു വിജയം പങ്ക് വച്ചതിങ്ങനെ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. പ്ലടു വിദ്യാര്‍ത്ഥികൂടിയായ മീനാക്ഷി പ്ലസ് ടു പരീക്ഷയില്‍ താന്‍ വിജയിച്ച വിവരം അറിയിച്ചിരിക്കുകയാണ് 

അമ്മേ...ഞാന്‍ 12th ഫെയില്‍ അല്ല പാസ്.. 83 ശതമാനം ന്ന്... എന്നാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. എത്ര എ പ്ലസ് ഉണ്ട്, അടുത്ത പ്ലാന്‍ എന്താണ് എന്നൊക്കൊയാണ് ചിലര്‍ ചോദിക്കുന്നത്.

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ കൂടിയുള്ളേ താരം പഠന വിശേഷങ്ങള്‍ അടക്കം തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. 

meenakshi anoop plus two

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES