മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിനെ കയ്യില്‍ ഏറ്റുവാങ്ങി ധ്രുവ സര്‍ജ്ജ; ജൂനിയര്‍ ചിരു എത്തിയ സന്തോഷം പങ്കുവച്ച് കുടുംബവും ആരാധകരും

Malayalilife
 മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിനെ കയ്യില്‍ ഏറ്റുവാങ്ങി ധ്രുവ സര്‍ജ്ജ;  ജൂനിയര്‍ ചിരു എത്തിയ സന്തോഷം പങ്കുവച്ച് കുടുംബവും ആരാധകരും

ന്തരിച്ച കന്നഡ താരം ചിരഞ്ജീവി സര്‍ജയ്ക്കും നടി മേഘ്ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ സര്‍ജയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇന്ന് രാവിലെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.കുഞ്ഞിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ കയ്യില്‍ നിന്ന് ധ്രുവ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിന്റേയും ചിരഞ്ജീവിയുടെ ചിത്രത്തിന് അരികെയിരിക്കുന്ന കുഞ്ഞിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് മേഘ്‌നയുടെയും ചിരുവിന്റെയും കുഞ്ഞിനെ ആരാധകര്‍ വരവേറ്റത്. തെന്നിന്ത്യയിലെ പ്രമുഖമാധ്യമങ്ങളിലൊക്കെ ആശുപത്രിയില്‍ നിന്നുളള ലൈവ് ദൃശ്യങ്ങള്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 36ാം വയസില്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ചീരു മരിക്കുമ്‌ബോള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. അന്നു മുതല്‍ ചീരുവിന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു വീട്ടുകാരും ആരാധകരും.


 
ചിരഞ്ജീവിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മേഘ്ന ഇപ്പോള്‍ താമസിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മേഘ്നയുടെ ബേബി ഷവര്‍ വീട്ടുകാര്‍ ആഘോഷമാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. ചിരുവിന്റെ ആഗ്രഹപ്രകാരമുളള മൂന്ന് സ്ഥലങ്ങളിലും ബേബി ഷവര്‍ ആഘോഷിച്ചിരുന്നു. പിന്നാലെ മേഘ്‌നയ്ക്കായി സര്‍പ്രൈസ് സമ്മാനവും ധ്രുവ ഒരുക്കിയിരുന്നു. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപയുടെ വെള്ളിതൊട്ടിലാണ് ധ്രുവ ഒരുക്കിവച്ചിരിക്കുന്നത്. കുഞ്ഞിനെ കയ്യിലെടുത്തുളള ധ്രുവയുടെ ചിത്രങ്ങളും കുടുംബത്തിന്റെ ആഘോഷവുമൊക്കെ വൈറലാവുകയാണ്. 


 

meghana raj chiru sarja blessed with a baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES