എണ്‍പതുകളില്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി മേനക. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി മേനക അഭിനയിച്ചു. സംവിധായകനും നിര്‍മാതാവുമായ സുരേഷ് കുമാര്‍ ആണ് മേനകയുടെ ജീവിതപങ്കാളി. സിനിമ സെറ്റുകളിലെ സൗഹൃദം പ്രണയമാകുകയും പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ഇരുവരുടെയും പ്രണയത്തെ സിനിമയ്ക്കുള്ളില്‍ തന്നെ നിരവധി പേര്‍ എതിര്‍ത്തിരുന്നു. ആ പ്രായത്തില്‍ ഇരുവര്‍ക്കും പക്വത കുറവായിരുന്നു എന്നാണ് എതിര്‍ക്കുന്നവരെല്ലാം ചൂണ്ടിക്കാട്ടിയത്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് ഒടുവില്‍ സുരേഷ് കുമാര്‍ മേനകയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയം ആദ്യം ആരോടാണ് പറഞ്ഞിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
'ലാലേട്ടന്റെ കൂടെ ഞാന്‍ ആദ്യമായിട്ട് അഭിനയിച്ചത്, ഒരു മൊട്ടു വിരിഞ്ഞപ്പോള്‍ എന്ന സിനിമയിലാണ്. പ്രൊഡ്യൂസര്‍ ജി പി ബാലന്‍ നിര്‍മിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ആ സിനിമ റിലീസ് ചെയ്തില്ല. അതിന് ശേഷം എങ്ങനെ നീ മറക്കും, പൂച്ചക്കൊരു മൂക്കുത്തി, ഒക്കെ പോലെ ഒരുപാട് സിനിമകള്‍ ലാലേട്ടനൊപ്പം ചെയ്തു,' മേനക ഓര്‍ത്തെടുത്തു. അതിനിടയില്‍, അന്നത്തെ യുവ നിര്‍മ്മാതാവായ സുരേഷ് കുമാറുമായി പ്രശസ്ത നടി പ്രണയത്തിലായി. ആ വിവരം ആദ്യം അറിഞ്ഞതാവട്ടെ, അദ്ധേഹത്തിന്റെ ഉറ്റ സുഹൃത്ത് മോഹന്‍ലാലും.
താനും സുരേഷ് കുമാറും തമ്മില്‍ പ്രണയത്തിലാണെന്ന് ഏറ്റവും ആദ്യം അറിഞ്ഞത് ലാലേട്ടനാണെന്നാണ് അന്ന് മേനക വെളിപ്പെടുത്തിയത്. എനിക്ക് തോന്നുന്നു, ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്ന് ലാലേട്ടനാണ് ആദ്യം അറിയുന്നത്. ഇവിടെ നിന്നുള്ള വിവരങ്ങള്‍ ഒക്കെ സുരേഷേട്ടന്‍ അവിടെ പറയുമായിരുന്നു,' മേനക വെളിപ്പെടുത്തി. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നപ്പോള്‍, എല്ലാ പിന്തുണയുമായി മോഹന്‍ലാല്‍ കൂടെയുണ്ടായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം, മേനകളുടെയും സുരേഷ് കുമാറിന്റെയും ഇളയ മകള്‍ കീര്‍ത്തി സുരേഷ് നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്, മോഹന്‍ലാലും, ഇവരുടെ മറ്റൊരു ആത്മ സുഹൃത്തായ സംവിധായകന്‍ പ്രിയദര്‍ശനും ഒന്നിച്ച ഗീതാഞ്ജലി എന്ന ചിത്രത്തിലാണ്. ഇരുവരുടെയും മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും കീര്‍ത്തി ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
എന്നാല്‍ മമ്മൂട്ടി തങ്ങളുടെ വിവാഹത്തിന് എതിരായിരുന്നു എന്നും മേനക മുന്‍പ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമകളൊക്കെ കണ്ട് മേനകയുടെ ഫാനായിരുന്നു ഞാന്‍. നാടന്‍ ലുക്കിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. എന്റെ സങ്കല്‍പ്പത്തിലെ വധുവിന്റെ അതേ ലുക്കായിരുന്നു മേനകയ്ക്ക്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അന്ന് സംസാരിച്ചിട്ടൊന്നുമില്ലായിരുന്നു. എങ്ങനെ നീ മറക്കും എന്ന സെറ്റില്‍ വെച്ച് സുകുമാരി ചേച്ചിയാണ് എനിക്ക് മേനകയെ പരിചയപ്പെടുത്തി തന്നത്. പ്രിയനായിരുന്നു സ്‌ക്രിപ്റ്റ്. ലാലായിരുന്നു നായകന്‍. പൂച്ചയ്ക്കൊരു മൂക്കുത്തിയൊക്കെ കഴിഞ്ഞാണ് പ്രണയം പറഞ്ഞത്. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. ഇങ്ങോട്ട് ഇഷ്ടമുണ്ടോ എന്നറിയാനായി ഞാന്‍ കുറച്ച് ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. അതെന്താണ് എന്നൊന്നും പറയില്ല. അത് സീക്രട്ടാണ്. അങ്ങനെ നടത്തിയ ശ്രമങ്ങളിലൊക്കെ പോസിറ്റീവ് അപ്രോച്ചായിരുന്നു എന്ന് സുരേഷ് കുമാര്‍ ഇവരുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
സുരേഷ് കുമാറുമായുള്ള പ്രണയം അറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പുകളായിരുന്നു മേനക നേരിട്ടത്. ജാതിയും, സംസ്‌കാരവുമൊക്കെയുള്ള അന്തരം ഭാവിയില്‍ പ്രശ്നമായേക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. ഈ ബന്ധം അധികം പോവില്ലെന്ന് സ്നേഹത്തോടെയായി ഉപദേശിച്ചവരുമുണ്ടായിരുന്നു. പക്ഷേ സുരേഷ് കുമാറിന്റെ വീട്ടില്‍ എതിര്‍പ്പുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിച്ച് കാണിക്കുകയായിരുന്നു ഇരുവരും. ഇളയ മകളായ കീര്‍ത്തി സുഹൃത്തായ ആന്റണിയുമായുള്ള പ്രണയം പറഞ്ഞപ്പോഴും ഇവര്‍ എതിര്‍ത്തിരുന്നില്ല. ജാതിയോ, മതമോ അല്ല മനസുകളുടെ ഐക്യമാണ് വലുതെന്ന് മനസിലാക്കിയവര്‍ ഇതെങ്ങനെ എതിര്‍ക്കാനാണ്. ഞങ്ങളെന്തിന് അതിന് തടസം നിക്കണമെന്നായിരുന്നു ഇവരുടെ ചോദ്യം.