Latest News

കോറോണാ പേപ്പേഴ്‌സിന്റെ ലൊെേക്കഷനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം; രാജസ്ഥാനിലെ ലൊക്കേഷനില്‍ നിന്നും വിഡിയോ കോളിലെത്തി ആശംശ അറിയിച്ച് മോഹന്‍ലാല്‍; മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ പിറന്നാള്‍ ആഘോഷിച്ചതിങ്ങനെ

Malayalilife
 കോറോണാ പേപ്പേഴ്‌സിന്റെ ലൊെേക്കഷനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം; രാജസ്ഥാനിലെ ലൊക്കേഷനില്‍ നിന്നും വിഡിയോ കോളിലെത്തി ആശംശ അറിയിച്ച് മോഹന്‍ലാല്‍; മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ പിറന്നാള്‍ ആഘോഷിച്ചതിങ്ങനെ

ന്നലെ സംവിധായകന്‍ പ്രിയദര്‍ശന്റെ  പിറന്നാള്‍ ആയിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ കേക്ക് മുറിക്കല്‍ ആഘോഷത്തിനിടെ സര്‍പ്രൈസായി വീഡിയോ കോളിലെത്തി ആശംസ അറിയിച്ച മോഹന്‍ലാലിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

ഒന്നിച്ച് സിനിമ സ്വപ്നം കണ്ട കൂട്ടുകാരാണ് മോഹന്‍ലാലും പ്രിയദര്‍ശനും. നാല്‍പ്പത് വര്‍ഷത്തോളമായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുകയാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയപുച്ചയ്ക്കൊരു മൂക്കൂത്തിയാണ് പ്രിയദര്‍ശന്റെ ആദ്യ സംവിധാന ചിത്രം. മലയാളത്തില്‍ മാത്രല്ല തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി തൊണൂറ്റിയഞ്ചോളം ചിത്രങ്ങള്‍ പ്രയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയിട്ടുണ്ട്

കോറോണാ പേപ്പേഴ്‌സാണ് ആണ് പ്രിയദര്‍ശന്റെ പുതിയ സംവിധാന ചിത്രം. ഈ ചിത്രത്തിലെ ലൊക്കേഷനില്‍ കൂട്ടൂക്കാര്‍ ചേര്‍ന്ന് പ്രിയദര്‍ശന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്.  നടന്‍ സിദ്ദിഖും കേക്ക് മുറിക്കുമ്പോള്‍ പ്രിയദര്‍ശന് സമീപമുണ്ട്.

ലിജോ ജോസഫ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ സെറ്റിലാണിപ്പോള്‍ മോഹന്‍ലാല്‍. രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷിബു ബേബി ജോണാണ് ചിത്രത്തിന്റെ നിര്‍മാണ്. മോഹന്‍ലാലിന്റെ ഗംഭീരം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എലോണ്‍ ആണ് മോഹന്‍ലാലിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N.M. Badusha (@badushanm)

 

 

mohalal sends Video wish to priyadarshan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES