Latest News

'നാന്‍ ഒരു തടവ സൊന്നാ...നൂറ് തടവ് സൊന്ന മാതിരി'; തലൈവരുടെ മുന്നില്‍ മസ്സായി നിന്ന് മന്ത്രി റിയാസ്; സന്ദര്‍ശനം ജയിലര്‍ 2 വിന്റെ കോഴിക്കോട് ലൊക്കേഷനില്‍

Malayalilife
 'നാന്‍ ഒരു തടവ സൊന്നാ...നൂറ് തടവ് സൊന്ന മാതിരി'; തലൈവരുടെ മുന്നില്‍ മസ്സായി നിന്ന് മന്ത്രി റിയാസ്; സന്ദര്‍ശനം ജയിലര്‍ 2 വിന്റെ കോഴിക്കോട് ലൊക്കേഷനില്‍

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ കോഴിക്കോട് എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, മന്ത്രി മുഹമ്മദ് റിയാസ് രജനികാന്തിനെ സന്ദര്‍ശിച്ച ഫോട്ടോകളും പങ്കുവെച്ചിരിക്കുകയാണ്. 'നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി' എന്ന അടികുറിപ്പോടെ ആണ് റിയാസ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. 

നഗരത്തിനടുത്ത് ചെറുവണ്ണൂരിനടുത്താണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. അതേസമയം, നെല്‍സണ്‍ ഒരുക്കിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാ?ഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. 

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിക്കുകയായിരുന്നു.

Read more topics: # ജയിലര്‍ 2
mohamed riyas visit jayiler2 location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES