മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് നടി അന്‍സിബ ഹസ്സന്‍. 'ജോര്‍ജ്കുട്ടിയും അഞ്ജു ജോര്‍ജും. ദൃശ്യം 3 തുടങ്ങി' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. 'വരുണിന്റെ ബോഡി കുഴിച്ചിട്ടിരിക്കുന്നത് ജിമ്മിലാണോ', 'ജോര്‍ജുകുട്ടി വീണ്ടും ചെറുപ്പമായി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
'ദൃശ്യം 3' സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിക്കുന്നത്
'ദൃശ്യം വരുമ്പോള്‍ മാത്രം കാണുന്ന അന്‍സിബ', 'ഈ സിനിമ വരുമ്പോള്‍ മാത്രം അറിയപ്പെടുന്ന നായിക' തുടങ്ങിയ കമന്റുകളാണ് നടിയെ വിമര്‍ശിച്ചു വരുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.