Latest News

ചില തടസ്സങ്ങൾ നേരിട്ടെന്നത് സത്യമാണ്; അതെല്ലാം താത്കാലികം മാത്രമാണ്; എല്ലാം സംഭവിച്ചത് തർക്കം മൂലമല്ല തെറ്റിദ്ധാരണകൾ മൂലം; പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു; രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന് ആവർത്തിച്ച് ശ്രീകുമാർ മേനോൻ

Malayalilife

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. സിനിമ ആരംഭിക്കുന്നതിനു കുറച്ച് തടസ്സങ്ങൾ നേരിട്ടു എന്നുള്ളത് സത്യമാണെന്നും അതെല്ലാം താത്കാലികമാണെന്നും ശ്രീകുമാർ മേനോൻ അറിയിച്ചു തർക്കം മൂലമല്ല തെറ്റിധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം നാലു വർഷം മുമ്പാണ് രണ്ടാമൂഴം സിനിമയാക്കാൻ എം ടിയും ശ്രീകുമാർ മേനോനും തമ്മിൽ കരാറുടമ്പടി ഉണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകൾ നൽകിയെങ്കിലും കരാർ പാലിക്കപ്പെട്ടിരുന്നില്ല. തുടർന്നേ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം നിർമ്മാതാവ് ബി ആർ ഷെട്ടി കേസ് നടക്കുന്നതിനാൽ സിനിമ താത്കാലികമായി വേണ്ടെന്നു വെച്ചിരിക്കുകയാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തുരുന്നു. തുടർന്നുള്ള പ്രതികരണമാണ് ഇപ്പോൾ സംവിധായകൻ നടത്തിയിരിക്കുന്നത്.

mt vasudevan nair randamoozham shrikumar menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES