Latest News

നോക്കാത്താദൂരത്ത് കണ്ണും നട്ട്' എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി; കരിയറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ അയല്‍ വാസിയ്‌ക്കൊപ്പം കുടുംബ ജീവിതത്തിലേക്ക്; അമേരിക്കയിലെയും ലണ്ടനിലെയും ജീവിതത്തിനൊടുവില്‍  മുംബൈക്കാരിയായി; നടി നദിയാ മൊയ്തു അന്‍പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍

Malayalilife
 നോക്കാത്താദൂരത്ത് കണ്ണും നട്ട്' എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി; കരിയറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ അയല്‍ വാസിയ്‌ക്കൊപ്പം കുടുംബ ജീവിതത്തിലേക്ക്; അമേരിക്കയിലെയും ലണ്ടനിലെയും ജീവിതത്തിനൊടുവില്‍  മുംബൈക്കാരിയായി; നടി നദിയാ മൊയ്തു അന്‍പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍

നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെയാണ് നദിയ മൊയ്തു എന്ന നടിയുടെ അരങ്ങേറ്റം. പതിനേഴാം വയസ്സില്‍ അഭിനയ ലോകത്തേക്ക് വന്ന നടി പിന്നീട് തമിഴ്, തെലുങ്ക് എന്നിങ്ങനെ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ നിറഞ്ഞു നിന്നു. ഇടയില്‍ ചെറിയൊരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും എണ്‍പതുകളില്‍ തുടങ്ങിയ ആ അഭിനയ ജീവിതം നദിയ മൊയ്തു ഇന്നും തുടരുന്നു.

അരങ്ങേറ്റ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. 1985 ല്‍ ഈ ചിത്രം പൂവേ പൂചൂടവാ എന്ന പേരില്‍ തമിഴില്‍ പുനര്‍ഃനിര്‍മ്മിച്ചതോടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടി,കരിയറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു വിവാഹിതയായത്

അയല്‍വാസിയായ ശിരീഷ് ഗോഡ്ബോളെയാണ് നദിയയുടെ ജീവിതപങ്കാളി
പഠനത്തിനായി ശിരീഷ് വിദേശത്തേക്ക് പോയപ്പോള്‍ ഇരുവരും കത്തുകളിലൂടെയായിരുന്നു പ്രണയം പങ്കുവെച്ചത്.വിവാഹശേഷം സിനിമയില്‍ ചെറിയൊരു ഇടവേളയെടുത്ത നദിയ മൊയ്തുവിന് കരിയറിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയതും ഭര്‍ത്താവാണെന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. വിവാഹശേഷം ഭര്‍ത്താവിനും പെണ്‍മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ ആയിരുന്നു നടി. 2000 ല്‍, യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലേക്ക് താമസം മാറുകയും 2007 വരെ അവിടെ താമസിക്കുകയും ചെയ്തു. നിലവില്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.

ഇക്കഴിഞ്ഞ ദിവസം നടി തന്റെ അന്‍പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചര്‍മ്മത്തിന് ഇന്നും പതിനേഴിന്റെ അഴകള്ള നദിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് പലരും സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷം നദിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
സംഗീതവും ചിരിയും സ്‌നേഹവും നിറഞ്ഞ ഒരു ജന്മദിന രാത്രി നല്‍കിയതിന് നന്ദി, അതിന് കാരണക്കാരായ എല്ലാവര്‍ക്കും- എന്ന ക്യാപഷനോടെയാണ് നദിയ മൊയ്തു ചിത്രങ്ങള്‍ പങ്കുവച്ചത്.

1994 ല്‍ സിനിമയില്‍ നിന്ന് ഒരു ചെറിയ ബ്രേക്ക് എടുത്ത താരം പത്ത് വര്‍ഷത്തിന് ശേഷം, 2004 ല്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത്. അതിന് ശേഷം സജീവമായിരുന്നുവെങ്കിലും സെലക്ടീവായ സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. 2022 ല്‍ പുറത്തിറങ്ങിയ ലെറ്റ്‌സ് ഗെറ്റ്‌സ് മാര്യേഡ് എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ചെയ്തത്.

nadiya moidus 59th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES