ആരാധകരുടെ പ്രിയ താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഏറെ ആഘോഷപൂര്‍വ്വമായിരുന്നു ഇരുവരുടേയും വിവാഹം.

സ്പെയിനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരുമിപ്പോള്‍. സ്പെയിനിലെ വിവിധ ലൊക്കേഷനുകളില്‍ നിന്നുള്ള കിടിലന്‍ ചിത്രങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഭാര്യയും ഭര്‍ത്താവായിട്ട് തന്നെയാണ് ചിത്രത്തില്‍ സാമന്തയും നാഗ ചൈതന്യയും ചിത്രത്തില്‍ അഭിനയിക്കുന്നത്. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.