മലയാളത്തിലെ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും ഇളയ മകൾ നക്ഷത്രയും സോഷ്യൽ അഭിനയത്തിലേക്ക് ചുവട് വച്ച് കഴിഞ്ഞു. എന്നാൽ ഇപ്പോൾ പൂർണിമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന നക്ഷത്രയുടെ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
അഞ്ച് വര്ഷം മുൻപുള്ള വിഡിയോയിൽ പ്രേമം സിനിമയിലെ മലരേ എന്ന ഗാനം ആസ്വദിച്ചു പാടുന്ന നക്ഷത്ര കുട്ടിയുടെ വീഡിയോ ആണ് അമ്മ പൂർണിമ പങ്കുവച്ചിരിക്കുന്നത്. വരികൾ പലയിടത്തും തെറ്റുന്നുണ്ടെങ്കിൽ അതൊന്നും കാര്യമാക്കാതെ പാടുകയാണ് ഈ കൊച്ചു മിടുക്കി. ഈ വർഷതിണ്ടേ കേട്ടതിൽ ഏറ്റവും ക്യൂട്ടായ വേർഷൻ, കുറച്ചു സമയം എടുത്തു എന്താണ് എന്ന് മനസിലാക്കാൻ എന്നുമാണ് ഗായകൻ വിജയ് യേശുദാസ് കമന്റായി നൽകിയിരിക്കുന്നത്.
അച്ഛന്‍ തന്നെ നായകനായ ടിയാന്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നക്ഷത്രഅഭിനയ ജീവിതത്തിലേക്ക് നടക്കുന്നത്. ഇന്ദ്രന്‍ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകളായിട്ടാണ് നക്ഷത്ര ചിത്രത്തിൽ എത്തിയതും. മക്കളുടെ വിശേഷങ്ങള്‍ താരദമ്പതികൾ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്.