മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. അവരുടെ ചിത്രങ്ങള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കും ഒക്കെ വലിയ ആരാധകരാണ്. നവ്യയെ ആരാധകര്‍ സ്‌നേഹിക്കുന്നത് പോലെ നവ്യക്കും തന്റെ ആരാധകരോട് വലിയ ബഹുമാനമാണ്. ഈ അടുത്തിടെ താരത്തിന്റെ ഏറ്റവും വലിയ ആരാധികയായ രാധ അമ്മൂമ്മ മരിച്ച കാര്യം സങ്കടത്തില്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ ദിവസം വീഡിയോ എടുക്കാന്‍ വന്ന കുട്ടിയോട് മോശമായി പൊരുമാറി എന്ന രീതിയില്‍ ഒരു വീഡിയോ വന്നിരുന്നു. ഇതിന് പ്രതികരണവുമായി നവ്യ രംഗത്ത് എത്തിയിരുന്നു. ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളാണ് നവ്യ. ഇപ്പോള്‍ നവ്യ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തന്റെ നാട്ടുകരന്റെ ചികിത്സക്കായി സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നവ്യയുടെ പോസ്റ്റ്. ധനേഷ് എന്ന നാട്ടുകാരന് വേണ്ടിയാണ് അഭ്യര്‍ത്ഥന.
ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ധനേഷ് എന്നും കിഡ്‌നി മാറ്റി വയ്ക്കാന്‍ ദാതാവിനെ കിട്ടിയെങ്കിലും ഇതിനായി വരുന്ന സാമ്പത്തിക ചെലവ് കുടുംബത്തിന് താങ്ങാന്‍ കഴിയില്ലെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'ധനേഷ് എനിക്ക് വളരെ അറിയാവുന്ന വ്യക്തിയാണ്. എന്റെ നാട്ടുകാരന്‍ ആണ്. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപെട്ടവന്‍ ആണ്.
ഒരു മനുഷ്യനെ സംബന്ധിച്ച് മറ്റൊരാളോട് സഹായം ചോദിക്കേണ്ടി വരുന്നത് മറ്റൊരു വഴിയും മുന്നില്‍ ഇല്ലാതെയാകുമ്പോളാണ്. അങ്ങനെ ഒരു അവസ്ഥയിലാണ് ധനേഷിനും നമുക്ക് മുന്നിലേക്ക് എത്തേണ്ടി വന്നത്. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ. വൃക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തി വരികയായിരുന്നു. കുടുംബത്തില്‍ നിന്നും തന്നെയുള്ള കിഡ്‌നി ധനേഷിന് സ്വീകരിക്കാന്‍ കഴിയാഞ്ഞതും വലിയൊരു ആഘാതം ആയിരുന്നു.
ഒടുവില്‍ ആശുപത്രിയില്‍ നിന്നും കിഡ്‌നി മാറ്റി വെക്കാന്‍ ദാതാവിനെ കിട്ടിയത് വലിയൊരു സന്തോഷം ആണെങ്കിലും മുന്നിലുള്ള ഭാരിച്ച ചിലവ് (35 മുതല്‍ 40 ലക്ഷം രൂപ) ആ കുടുംബത്തിന് താങ്ങാന്‍ കഴിയില്ല. നമ്മുടെ ഒരു ചെറിയ സഹായം വലിയ കൈതാങ്ങ് ആയിരിക്കും ആ കുടുംബത്തിന്... മറ്റാരുമില്ലാത്തവര്‍ക്ക് നമ്മള്‍ കൂടെ നിന്നില്ലെങ്കില്‍ പിന്നെ ആരാണുള്ളത്. ധനേഷിന്റെ ഗൂഗിള്‍ പേ നമ്പര്‍ കൂടി ഇതിനൊപ്പം ചേര്‍ക്കുന്നു. നിങ്ങളുടെ ചെറിയ സഹായങ്ങള്‍ ഒരു വലിയ കൈതാങ്ങ് ആവും, ഒരു ജീവിതത്തിനു പുതു ജീവന്‍ ആകും...
ധനേഷിന്റെ സഹോദരിയായ ധന്യയുടെയും വാര്‍ഡ് മെമ്പര്‍ ബൈജുGS പേരില്‍ Joint അക്കൗണ്ടാണ്.