Latest News

എനിക്ക് യാമികയെന്ന് പേരില്‍ ഒരു മകളുണ്ടെന്ന് ബുക്ക് ലെറ്റില്‍ എഴുതിയിരിക്കുന്നു; എന്റെ കുടുംബം എന്ത് വിചാരിക്കും; ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല;  പരിപാടിക്കായി വിളിച്ച സംഘാടകരുടെ തെറ്റ് തെരുത്തി നവ്യ; വീഡിയോ വൈറല്‍

Malayalilife
എനിക്ക് യാമികയെന്ന് പേരില്‍ ഒരു മകളുണ്ടെന്ന് ബുക്ക് ലെറ്റില്‍ എഴുതിയിരിക്കുന്നു; എന്റെ കുടുംബം എന്ത് വിചാരിക്കും; ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല;  പരിപാടിക്കായി വിളിച്ച സംഘാടകരുടെ തെറ്റ് തെരുത്തി നവ്യ; വീഡിയോ വൈറല്‍

നവ്യ വേദിയില്‍ പ്രസംഗിക്കുന്ന ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി കൊടുത്ത സംഘാടകരോട് പരിഭവം അറിയിച്ച് സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണിത്. നടിക്ക് രണ്ട് കുട്ടികളുണ്ടെന്ന തെറ്റായ വിവരം ബുക്ലെറ്റായി അച്ചടിച്ചതാണ് നവ്യ തിരുത്തുന്നത്.

ഇതില്‍ പരിഭവം അറിയിച്ചാണ് താരം സംസാരിക്കുന്നത്. നവ്യയ്ക്ക് രണ്ട് മക്കളുണ്ടെന്നും യാമിക എന്ന പേരില്‍ ഒരു മകള്‍ ഉണ്ടെന്നുമാണ് പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക്‌ലെറ്റില്‍ അച്ചടിച്ചിരിക്കുന്നത്.

നവ്യയുടെ വാക്കുകള്‍ ഇങ്ങനെ: ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എന്റെ മോന്‍ എന്ത് വിചാരിക്കും? എന്റെ കുടുംബം എന്ത് വിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്.

എന്നെ പറ്റി അറിയാത്തവര്‍ അതല്ലേ സത്യമാണെന്ന് മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ച് പേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോള്‍ അവരെ കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതുക. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.

ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റില്‍ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ട്'' എന്നാണ് നവ്യ നായര്‍ പറയുന്നത്.

സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് നടി വിവാഹിതയാകുന്നത്. ഇടയ്ക്ക് നടിയൊരു കുഞ്ഞിന് ജന്മം കൊടുത്തതോടെ സിനിമയില്‍ നിന്നും പൂര്‍ണമായിട്ടും വിട്ടു നിന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി. സിനിമയ്ക്ക് പുറമേ നൃത്ത വേദികളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെ അതിഥിയായിട്ടും നവ്യ പോവാറുണ്ട്.

 

navya nair corrected the organizers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES