Latest News

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സിന്റെ പിറന്നാള്‍ദിനത്തില്‍ കാമുകന്റെ വമ്പന്‍ സര്‍പ്രൈസ്; എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്'ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രങ്ങള്‍ വൈറല്‍

Malayalilife
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സിന്റെ പിറന്നാള്‍ദിനത്തില്‍ കാമുകന്റെ വമ്പന്‍ സര്‍പ്രൈസ്;  എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്'ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയുടെ പിറന്നാള്‍ പതിവ് പോലെ ഇത്തവണയും ആഘോഷമായി തന്നെയാണ് കൊണ്ടാടിയത്. സിനിമാ ലോകവും ആരാധകരും നടിക്ക് ആശംസകളുമായി എത്തിയപ്പോള്‍ കാമുകനായ വിഘ്നേശ് തന്റെ കാമുകിക്കായി ഒരുക്കിയ വമ്പന്‍ സര്‍പ്രൈസാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

എന്റെ തങ്കത്തിന് ചെറിയൊരു സര്‍പ്രൈസ്' എന്ന ക്യാപ്ഷനോടെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍ എഴുതിയ കേക്കില്‍ ക്ലാപ്പ് ബോര്‍ഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.കേക്കിന്റെ മുകളില്‍ ഒമ്പതിന്റെ ഷെയ്പ്പില്‍ മനോഹരമായ ചെറിയ കേക്കും ഒരുക്കിയിട്ടുണ്ട്.പിറന്നാള്‍ ആഘോഷത്തിന് നന്ദി പറഞ്ഞു കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ നയന്‍താര ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.'മനോഹരമായ സര്‍പ്രൈസിന് നന്ദി.നീയുമൊത്തുള്ള മറ്റൊരു പിറന്നാള്‍ ദിനം. അവസാനം വരെയും. നയന്‍താര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പിറന്നാളാഘോഷത്തിന്റെ ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.''.

കഴിഞ്ഞ പിറന്നാളിന് സോഷ്യല്‍ മീഡിയയിലൂടെ മനോഹരമായ കുറിപ്പ് വിഘ്‌നേശ് ശിവന്‍ നയന്‍താരയ്ക്കായി പങ്കുവെച്ചിരുന്നു'ഞാന്‍ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകള്‍. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയന്‍താര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാന്‍ അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ...' ഇതായിരുന്നു പിറന്നാള്‍ദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്നേശ് ശിവന്‍ നയന്‍സിന് നല്‍കിയത്.

Read more topics: # nayanthara,# birthday,# surprise,# vignesh
nayanthara,birthday,surprise,vignesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES