ബാഴ്‌സലോണയിലെ തിരക്കേറിയ തെരുവുകളിലൂടെ ഇന്ത്യന്‍ പതാക പാറിച്ച് നയനും വിക്കിയും; അവധിയാഘോഷത്തിന് പോയ താരദമ്പതികളുടെ സ്വാതന്ത്രദിനാഘോഷ വീഡിയോ കാണാം

Malayalilife
topbanner
ബാഴ്‌സലോണയിലെ തിരക്കേറിയ തെരുവുകളിലൂടെ ഇന്ത്യന്‍ പതാക പാറിച്ച് നയനും വിക്കിയും; അവധിയാഘോഷത്തിന് പോയ താരദമ്പതികളുടെ സ്വാതന്ത്രദിനാഘോഷ വീഡിയോ കാണാം

സ്‌പെയിനില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് താരദമ്പതികള്‍ ആയ വിഘ്‌നേഷ് ശിവനും നയന്‍താരയും.നാലുദിവസം മുന്‍പാണ് സ്‌പെയിനിലേക്ക് ഇരുവരും പറന്നത്. തുടര്‍ച്ചയായ ജോലികള്‍ക്കുശേഷം ഞങ്ങള്‍ ഞങ്ങള്‍ക്കായി കുറച്ചുസമയമെടുക്കുന്നുവെന്ന് കുറിച്ച് വിഘ്‌നേശാണ് യാത്രാ വിശേഷം പങ്കവച്ചത്. 

ബാഴലോണ, ഇതാ ഞങ്ങള്‍ വരുന്നു,എന്നാണ് യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇ്‌പ്പോളിതാ ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷ ദിവസം ബാഴസലോണയുടെ തെരുവുകളില്‍ ഇന്ത്യന്‍ പതാകയുമായി പോസ് ചെയ്യുന്ന നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് 

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കാന്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും മറന്നില്ല.നമ്മുടെ കൊടി സ്‌പെയിനിലും,എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചത്. എന്തായാലും മികച്ച സ്വീകാര്യതയാണ് പങ്കുവെച്ച് ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ സ്വാതന്ത്ര്യദിനാഘോഷം എന്തായാലും ആരാധകര്‍ക്ക്  ഇഷ്ടപ്പെട്ടു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

nayanthara vignesh celebrates independence day in spain

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES