ലാസർ എളയപ്പനെന്ന നേശമണിക്കായി പ്രാർത്ഥിച്ച് ലോകം; അവസരം മുതലാക്കി തിരുപ്പൂരിലെ ബനിയൻ മേഖല; സമൂഹമാധ്യമത്തിലെ ട്രെന്റിങ് നേശമണിയെ വിപണിയിലെത്തിച്ച ഉത്പാദകർക്ക് വൻ ലാഭം; ബനിയന് കേരളത്തിലും ആവശ്യക്കാർ

Malayalilife
ലാസർ എളയപ്പനെന്ന നേശമണിക്കായി പ്രാർത്ഥിച്ച് ലോകം; അവസരം മുതലാക്കി തിരുപ്പൂരിലെ ബനിയൻ മേഖല; സമൂഹമാധ്യമത്തിലെ ട്രെന്റിങ് നേശമണിയെ വിപണിയിലെത്തിച്ച ഉത്പാദകർക്ക് വൻ ലാഭം; ബനിയന് കേരളത്തിലും ആവശ്യക്കാർ

ലാസർ ഇളയപ്പനെന്ന നേശമണിക്കായി 'ലോകം മുഴുവൻ പ്രാർത്ഥിക്കുന്നതിനിടെ' അവസരം മുതലാക്കുകയാണ് തിരുപ്പൂരിലെ ബനിയൻ മേഖല. നേശമണിയെപ്പറ്റി ഇനിയും കേൾക്കാത്തവർ കുറവായിരിക്കും. കാരണം മലയാളികളുടെ അത്രയും വേണ്ടപ്പെട്ട ലാസർ എളേപ്പന്റെ തമിഴ് പതിപ്പായ നേശമണി ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ അത്രയ്ക്കും വൈറലാണ്. കാരണം ഒറ്റ ഡയലോഗ് തന്നെ ' ലാസർ എളേപ്പന്റെ തലയിൽ ചുറ്റിക വീണു' എന്നുള്ള ശ്രീവാസൻ മലയാളത്തിൽ പറഞ്ഞ ഡൈലോഗ്.

സിവിൽ എൻജിനീയറിങ് ലേണേഴ്സ് എന്ന ഫേസ്‌ബുക്ക് പേജിൽ ചുറ്റികയുടെ ചിത്രംകൊടുത്തിട്ട് നിങ്ങളുടെ രാജ്യത്ത് ഈ ഉപകരണത്തിന്റെ പേര് എന്താണെന്നായിരുന്നു പാക്കിസ്ഥാനിയുടെ ചോദ്യം. തമിഴ്‌നാട്ടുകാരനായ വിഗ്‌നേഷ് പ്രഭാകർ 'ഞങ്ങൾ ചുറ്റിക എന്ന് വിളിക്കു'മെന്നുപറഞ്ഞ് മറുപടിയിട്ടു.

ഇതുകൊണ്ട് എവിടെയെങ്കിലും അടിച്ചാൽ ടങ്, ടങ് എന്ന് ശബ്ദമുണ്ടാവും. കൊട്ടാരത്തിൽവെച്ച് മരുമകന്റെ കൈയിൽനിന്ന് ഇതുവീണ് പെയിന്റിങ് കോൺട്രാക്ടർ നേശമണിയുടെ തലപൊട്ടി, പാവം, എന്നുകൂടി പറഞ്ഞു. ഇത്രയുംകുറിച്ചതോടെ നേശമണി ഓക്കെ ആയോ എന്ന് മറുചോദ്യം വന്നു. ഇപ്പോ ഓക്കെ ആണെന്ന മറുപടിക്കൊടുവിൽ ചാറ്റ് നേശമണിക്കായി പ്രാർത്ഥിക്കുന്നു എന്ന ഹാഷ്ടാഗിലെത്തി. അതോടെ, സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ട്രോളുകളുടെ പെരുമഴയും.

1999-ൽ കേരളത്തിൽ വമ്പൻ ഹിറ്റായിരുന്ന 'ഫ്രണ്ട്സ്' എന്ന സിനിമയുടെ തമിഴ് റീമേക്ക് 2001-ലാണ് പുറത്തിറങ്ങിയത്. മലയാളത്തിൽ ജഗതി ശ്രീകുമാർ ജീവൻപകർന്ന കോൺട്രാക്ടർ ലാസർ എളേപ്പനെന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിച്ചത് നടൻ വടിവേലുവാണ്, നേശമണി എന്ന പേരിൽ. 18 വർഷം കഴിഞ്ഞ് നേശമണി വീണ്ടും പൊങ്ങിവന്നത് സിനിമയിലെ തമാശകളെയും വെല്ലുന്ന വിധത്തിലാണ്.

നേശമണിയുടെ ആരോഗ്യനിലയെപ്പറ്റി അപ്പോളോ ആശുപത്രിയുടെ പത്രക്കുറിപ്പുമുതൽ ആശുപത്രിക്കുമുന്നിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രംവരെ ട്രോളായി ഇറങ്ങി. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയെക്കാളും ലോകകപ്പ് ഉദ്ഘാടനത്തേക്കാളും ആളുകൾ ഇന്റർനെറ്റിൽ നേശമണിയെ തിരഞ്ഞു. വിഷയം ബി.ബി.സി. വരെ വാർത്തയാക്കി.

ആദ്യം ആവശ്യം കേരളത്തിൽനിന്ന്

കാര്യങ്ങൾ ഇത്രയുമായപ്പോഴേക്കും തിരുപ്പൂരിലെ ബനിയൻ മേഖലയും ഉണർന്നു. നേശമണിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ വിപണിയിലെത്തി. സാമൂഹികമാധ്യമ ഇടപെടലിൽ മുന്നിലായ കേരളത്തിൽനിന്നാണ് ടീഷർട്ടിനും ആദ്യം ആവശ്യമെത്തിയത്. ഓർഡർവന്ന് കൊച്ചിയിലേക്ക് ബനിയൻ പോയിക്കഴിഞ്ഞു. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങൾക്കൊപ്പം ദുബായിലേക്കുവരെ നേശമണി ടീഷർട്ടുകൾ പറന്നു.

നേശമണി തൊപ്പികളുമിറങ്ങി. നേശമണി ആൻഡ് കമ്പനി, അനിയാ പതുക്കെ വേണം, നേശമണിക്കായി പ്രാർത്ഥിക്കുന്നു തുടങ്ങി വിവിധ വാചകങ്ങളോടെയാണ് ടീഷർട്ടുകൾ ഇറങ്ങുന്നത്. ഓൺലൈൻ വഴിയും അല്ലാതെയും വില്പനയുണ്ട്. ഇതിനകം ആയിരത്തോളം ടീഷർട്ടുകൾ വിറ്റെന്ന് ഉത്പാദകർ പറയുന്നു.

Read more topics: # nesamani trending in social media
nesamani trending in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES