ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ് നടി നിവേത പെതുരാജ്. താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റാണ് നിവേദ പങ്കുവെച്ചിരിക്കുന്നത്. രാജിത് ഇബ്രാനാണ് നിവേദ പൊതുരാജിന്റെ പങ്കാളി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനും മോഡലുമാണ് രാജിത് എന്നാണ് വിവരം. രാജിനിനൊപ്പമുളള ചിത്രമാണ് താരം പങ്കുവെച്ചത്.
ഏതാനും ഇമോജികള്‍ ചേര്‍ത്താണ് നടി ഈ ചിത്രം പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം അവസാനം ഇരുവരും വിവാഹിതരാകാന്‍ പോകുന്നവെന്ന റിപ്പോര്ട്ട് പുറത്ത് വരുന്നുണ്ട്.
2016ല്‍ പുറത്തിറങ്ങിയ ' ഒരു നാള്‍ കൂത്ത്' എന്ന ചിത്രത്തിലൂടെയാണ് നിവേദ പെതുരാജ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.തെലുങ്ക് സിനിമയില്‍, അല്ലു അര്‍ജുനൊപ്പമുള്ള 'അല വൈകുണ്ഠപുരമുലൂ' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചു. എ എല്‍ വിജയ് സംവിധാനം ചെയ്ത 'ബൂ' എന്ന ഹൊറര്‍ ത്രില്ലറിലാണ് നിവേത ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.