Latest News

റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതനായ ബിജോയ് കണ്ണൂര്‍ മലയാളത്തിലേക്ക്; വള്ളിച്ചെരുപ്പിന്റെ  ചിത്രീകരണം പൂര്‍ത്തിയായി

Malayalilife
റീല്‍ എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതനായ ബിജോയ് കണ്ണൂര്‍ മലയാളത്തിലേക്ക്; വള്ളിച്ചെരുപ്പിന്റെ  ചിത്രീകരണം പൂര്‍ത്തിയായി

മിഴ് ചിത്രമായ റീല്‍ലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ  ബിജോയ് കണ്ണൂര്‍ (ഉദയരാജ്) വള്ളിച്ചെരുപ്പ് എന്ന പുതിയ  ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ ഇദ്ദേഹം എഴുപതുകാരനായിട്ടാണ് വേഷമിട്ടിരിക്കുന്നത്. വളളിച്ചെരുപ്പില്‍ ബിജോയിയുടെ നായികയായി എത്തുന്നത്  ചിന്നുശ്രീ വത്സലനാണ്. 

ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും ആത്മബന്ധം എത്രത്തോളമെന്ന്  വിവിധ അര്‍ത്ഥ തലങ്ങളിലൂടെ വിവരിക്കുന്ന കഥയാണ് വള്ളിച്ചെരുപ്പ്് എന്ന ചിത്രത്തില്‍ കാണിക്കുന്നത്. എസ് ആര്‍ ശിവരുദ്രന്‍ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്്. 2020-ല്‍ മികച്ച രണ്ടാമത്തെ മ്യൂസിക്കല്‍ വീഡിയോ ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ട കനവിലെ സുല്‍ത്താനിലൂടെ ചുവടുറപ്പിച്ച മാസ്റ്റര്‍ ഫിന്‍ ബിജോയ് ആണ് കൊച്ചുമകനെ അവതരിപ്പിക്കുന്നത്.

കുടുംബബന്ധങ്ങളിലെ ദൃഡത അതിന്റെ വൈകാരികത ഒട്ടും തന്നെ കുറയാതെയാണ് ചിത്രത്തിലെ മുഹൂര്‍ത്തങ്ങളൊക്കെയും സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം വെള്ളായണിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

കൊച്ചുപ്രേമന്‍ , സാജന്‍ സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍, എസ് ആര്‍ ശിവരുദ്രന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നത്. ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥയും  സംവിധാനവും  ശ്രീഭാരതിയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം സുരേഷ് സി എന്‍ ആണ് കൈകാര്യം ചെയ്തത്. റിജു ആര്‍ അമ്പാടിയാണ് ചിത്രത്തിന്‍രെ ഛായാഗ്രഹണം.

packup for vallicherippu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES