'കാന്താര' എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ 'വരാഹരൂപം' എന്ന ഗാനത്തിന് പാര്‍വതി ചുവടുവെച്ച് പാര്‍വതി ജയറാം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
'കാന്താര മുതല്‍ ഈ സംഗീതം എന്നില്‍ ജീവിക്കുന്നു. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1-ലൂടെ അത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് മനസ്സില്‍ തങ്ങിനില്‍ക്കുന്ന, ദൈവികമായ, അചഞ്ചലമായ ഒന്നായി. അഭൗമമായ സംഗീതമൊരുക്കിയ അജനീഷ് ലോക്നാഥിനും, ആത്മാവിനെ തൊട്ടുണര്‍ ത്തുന്ന ഈ സൃഷ്ടിക്ക് ജന്മം നല്‍കിയ അതുല്യ പ്രതിഭ ഋഷഭ് ഷെട്ടിക്കും സങ്കല്‍പങ്ങളെ ദൃശ്യകാവ്യമാക്കി മാറ്റിയ അരവിന്ദ് എസ്. കശ്യപിനും എന്റെ ഈ വിനീതമായ സമര്‍പ്പണമാണിത്. ഒടുവിലായി, ഏറ്റവും പ്രിയപ്പെട്ട എന്റെ രാജാവ് രാജശേഖരന്- എന്റെ ഭര്‍ത്താവ് ജയറാമിന്, ആത്മാവില്‍ തങ്ങിനില്‍ക്കുന്ന ഈ മാന്ത്രികതയ്ക്ക് നിങ്ങളെല്ലാവര്‍ക്കും നന്ദി,' വീഡിയോ പങ്കുവെച്ചുകൊണ്ട് പാര്‍വതി കുറിച്ചു.
ഈയിടെ മകള്‍ മാളവികയുടെ സംഗീത് നൈറ്റിനായി പാര്‍വതി അവതരിപ്പിച്ച നൃത്തവും വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പുതിയ വീഡിയോ നടന്‍ കാളിദാസ് ജയറാമും മാളവിക ജയറാമും അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.