നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' തീയേറ്ററുകളില്‍ മികച്ച വിജയം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം രണ്ടാം വാരത്തില്‍ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിലാണ് വിജയകരമായി പ്രദര്‍ശനം തുടരുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചത്. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
നേരത്തെ, ചിത്രം നേടുന്ന സൂപ്പര്‍ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിന്‍ ഷാഹിര്‍ മുന്നോട്ടു വന്നിരുന്നു. ഇപ്പോള്‍ കേരളത്തിലെ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം തിരക്കഥയുടെ മികവും സംവിധായികയുടെ കയ്യടക്കത്തിനുമൊപ്പം അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ ചുറ്റിപറ്റിയാണ് മുന്നോട്ട് നീങ്ങുന്നത്.
ത്രില്ലടിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെ വൈകാരികമായി സ്പര്‍ശിക്കുകയും ചെയ്യുന്ന ചിത്രത്തില്‍, നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്നും, ആന്‍ അഗസ്റ്റിനും നിര്‍ണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജേക്‌സ് ബിജോയ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മികവില്‍ നിര്‍ണ്ണായകമായ ഘടകമായി മാറി. ടി സീരീസ് ആണ് വമ്പന്‍ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഫാര്‍സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
ഛായാഗ്രഹണം - ഷെഹ്നാദ് ജലാല്‍, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റര്‍ - ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ - ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സിബിന്‍ രാജ്, ആക്ഷന്‍ - പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് - നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ - ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി - ലാലാ റിലേഷന്‍സ്, പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്