Latest News

'പീക്കി ബ്ലൈന്റേഴ്‌സ്' സീരീസിലെ താരത്തിന്റെ ഇഷ്ടനടന്മാരില്‍ മോഹന്‍ലാലും; ഹോളിവുഡ് താരങ്ങളും ആരാധിക്കുന്ന നടനെന്ന് ആരാധകര്‍; ആഘോഷമാക്കി ഫാന്‍ പേജുകള്‍ 

Malayalilife
 'പീക്കി ബ്ലൈന്റേഴ്‌സ്' സീരീസിലെ താരത്തിന്റെ ഇഷ്ടനടന്മാരില്‍ മോഹന്‍ലാലും; ഹോളിവുഡ് താരങ്ങളും ആരാധിക്കുന്ന നടനെന്ന് ആരാധകര്‍; ആഘോഷമാക്കി ഫാന്‍ പേജുകള്‍ 

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ 'പീക്കി ബ്ലൈന്റേഴ്‌സ്' എന്ന സീരീസിലെ നടന്‍ കോസ്‌മോ ജാര്‍വിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും. ഓസ്‌കാര്‍ ജേതാവ് കിലിയന്‍ മര്‍ഫി പ്രധാന വേഷത്തിലെത്തുന്ന ഈ സീരീസ്, അതിന്റെ മേക്കിംഗ്, താരങ്ങളുടെ പ്രകടനം, കഥപറച്ചില്‍ എന്നിവ കൊണ്ട് മലയാളികള്‍ക്കിടയിലും വലിയ സ്വീകാര്യത നേടിയിരുന്നു. 

'ആര്‍ട്ടിക്കിള്‍' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോസ്‌മോ ജാര്‍വിസ് തന്റെ ഇഷ്ടനടന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ചാര്‍ളി ചാപ്ലിന്‍, ആന്റണി ഹോപ്കിന്‍സ്, ഡാനിയല്‍ ഡേ ലൂയിസ്, പീറ്റര്‍ സെല്ലേഴ്‌സ്, ഗാരി ഓള്‍ഡ്മാന്‍, വാക്വിന്‍ ഫീനിക്‌സ് തുടങ്ങിയ വിശ്വപ്രശസ്ത താരങ്ങളുടെ നിരയിലാണ് അദ്ദേഹം മോഹന്‍ലാലിന്റെ പേരും ചേര്‍ത്ത് വെക്കുന്നത്. ഈ അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. 

പീക്കി ബ്ലൈന്റേഴ്‌സില്‍ ബാര്‍ണി തോംസണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോസ്‌മോ ജാര്‍വിസ്, 'ഷോഗണ്‍', 'ലേഡി മാക്ബത്ത്', 'അനിഹിലേഷന്‍', 'വാര്‍ ഫെര്‍', 'പെര്‍സവേഷന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ്. കോസ്‌മോ ജാര്‍വിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെട്ടത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കിയിരിക്കുകയാണ്. ഏതൊക്കെ ചിത്രങ്ങളായിരിക്കും കോസ്‌മോയെ മോഹന്‍ലാലിന്റെ ആരാധകനാക്കിയതെന്ന അന്വേഷണത്തിലാണ് ആരാധകര്‍.
 

peaky blinders star about mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES