മാമാങ്കം സനിമയിലൂടെ പ്രക്ഷക ശ്രദ്ധേ നേടിയ താരമാണ് പ്രാചി തെഹ്ലാന്‍ . ഡെല്‍ഹി സ്വദേശിയായ താരം നെറ്റ് ബോള്‍ താരവും ബാസ്‌ക്കറ്റ് ബാള്‍ താരവും കൂടിയാണ് .താരം അഭിനയ രംഗത്തേക്ക് ചുവട് ഊന്നിയത് ഹിന്ദിയില്‍ മിനിസ്‌ക്രീനില്‍ അഭിനയിച്ച് കൊണ്ടാണ് . പ്രാചിയും നടി ഇനിയയും ഒന്നിച്ച് അഭിനയിച്ച മാമാങ്കം ചിത്രത്തില്‍ മുക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ഏറെ പ്രക്ഷക ശ്രദ്ധ നേടുകയും ചെയ്തു . എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ഇന്‍സ്റ്റഗ്രം ചിത്രങ്ങള്‍ വൈറലാകുകയാണ് .
താരം മരുഭൂമിയില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ 2020ലെ ആദ്യ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാണ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചത് . താരം ഫോട്ടോഷൂട്ടില്‍ ഒരു സൂപ്പര്‍വുമണ്‍ ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത് . ഇന്ത്യയെ പ്രതിനിധീകരിച്ച് 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു പ്രാചി തെഹ്ലാന്‍ . താരത്തിന്റെ നേത്യത്വത്തില്‍ 2011 ല്‍ നടന്നിരുന്ന് സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ കിരീടം നേടുകയും ചെയ്തിരുന്നു. 2011-2017 ല്‍ നെറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം . താരം ആദ്യമായി അഭിനയിച്ചിരുന്നത് 2016ല്‍ ദിയ ഔര്‍ ബാത്തി ഹം എന്ന സ്റ്റാര്‍ പ്ലസിലെ ടെലിവിഷന്‍ സീരിയലിലാണ് .
ഇത് കൂടാതെ താരം സിനിമയുടെ ഭാഗമായത് മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ഫിലിം അര്‍ജാന്‍ എന്ന സിനിമയില്‍ നിമ്മി എന്ന നായിക കഥാപാത്രത്തിലൂടെയാണ് . താരം മോഹന്‍ലാലിനൊപ്പം പുതിയ ചിത്രമായ റാമിലും അഭിനയിക്കുന്നതായുളള സൂചനകളും പുറത്ത് വരുന്നുണ്ട് . താരം അടുത്തിടെ മോഹന്‍ലാലിനൊപ്പം ഉളള ചിത്രങ്ങളും പങ്കുവയ്ച്ചിരുന്നു .