പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലെത്തുമ്പോള്‍ നായികയായി കൃതി ഷെട്ടി; ചിത്രത്തില്‍ നിത്യയും കാവ്യ ഥാപ്പറും; താരപുത്രന്റെ ആദ്യ തെലുങ്ക് ചിത്രമൊരുങ്ങുന്നത് വമ്പന്‍ താരനിരയില്‍

Malayalilife
 പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലെത്തുമ്പോള്‍ നായികയായി കൃതി ഷെട്ടി; ചിത്രത്തില്‍ നിത്യയും കാവ്യ ഥാപ്പറും; താരപുത്രന്റെ ആദ്യ തെലുങ്ക് ചിത്രമൊരുങ്ങുന്നത് വമ്പന്‍ താരനിരയില്‍

കൃതി ഷെട്ടിയുടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രണവ് മോഹന്‍ലാല്‍. ജനതാ ഗാരേജ്, ദേവര എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് കൂടി പ്രിയങ്കരനായ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാണ് പ്രണവ് പ്രധാനവേഷത്തിലെത്തുന്നത്.

കില്‍ എന്ന ബോളിവുഡ് സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ രാഘവ് ജുയലും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നത്.ഒരു റൊമാന്റിക് ആക്ഷന്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ ഹരീഷ് കല്യാണ്‍, നിത്യാ മേനോന്‍,നവീന്‍ പോളി ഷെട്ടി,കാവ്യാ ഥാപ്പര്‍,കാശ്മീര ഷെട്ടി,ചേതന്‍ കുമാര്‍ കുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

അതേസമയം സിനിമയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്നാണ് തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.'പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. 

ജൂനിയര്‍ എന്‍ടിആറിനെ നായകനായ 'ദേവര പാര്‍ട്ട് 1' ആണ് കൊരട്ടല ശിവയുടെ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം 500 കോടി നേടിയിരുന്നു. സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ചിത്രം 80 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും വാരിക്കൂട്ടിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന് മുന്‍പ് വാര്‍ത്തകളുണ്ടായിരുന്നു.

pranav mohanlal telugu debut

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES