ലൂസിഫർ ഇറങ്ങി 50 ദിവസം പിന്നിട്ടു. 200കോടി കളക്ഷൻ റെക്കോർഡും നേടിയെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചത്. അതേസമയം വീണ്ടും ലൂസിഫർ വാർത്തകളിൽ നിറയുകയാണ്. സംവിധായകനായ പൃഥിരാജ് സുകുമാരൻ നേരത്തെ നടത്തിയ ഒരു പ്രസാതാവനയുടെ ചുവട് പിടിച്ചാണ് സിനിമയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ഇരുനൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രമായി മോളിവുഡിന് അത്ഭുതം പകർന്ന വിജയമായിരുന്നു ചിത്രത്തിന്റേത്. റിലീസ്ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രത്തിന് മിക്ക കോണുകളിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ഡാൻസ് നമ്പർ ചില വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.