വേദന വന്നപ്പോഴെ ഒന്ന് ആശുപത്രിയില്‍ പോയിരുന്നെങ്കില്‍; ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല; രഹ്ന ഇനി എന്ത് ചെയ്യും എന്നാണ്; നവാസ് ഇപ്പോള്‍ പോകേണ്ട ആളല്ല... പൊട്ടിക്കരഞ്ഞ് പ്രിയങ്ക

Malayalilife
വേദന വന്നപ്പോഴെ ഒന്ന് ആശുപത്രിയില്‍ പോയിരുന്നെങ്കില്‍; ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല; രഹ്ന ഇനി എന്ത് ചെയ്യും എന്നാണ്; നവാസ് ഇപ്പോള്‍ പോകേണ്ട ആളല്ല... പൊട്ടിക്കരഞ്ഞ് പ്രിയങ്ക

കലാഭവന്‍ നവാസിന്റെ മരണം സ്വപ്‌നത്തില്‍ പോലും തങ്ങള്‍ക്ക് ചിന്തിക്കാന്‍ ആകില്ലെന്നാണ് ഓരോ പ്രിയപ്പെട്ടവരും പങ്കിടുന്ന വാക്കുകള്‍. മരിച്ചാലും മായാത്ത ഒരുപാട് ഓര്‍മ്മകള്‍. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു ഒഒരുപാട് ആളുകള്‍ക്ക് നവാസ്. ഭായ് എന്നാണ് മിക്ക ആളുകളെയും നവാസ് വിളിക്കുക. ആ വാക്കില്‍ നൂറു ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സ്‌നേഹം പുലര്‍ത്തുന്ന ഒരാള്‍. നവാസ് മരിച്ചെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ വയ്യെന്നാണ് ഓരോ ആളുകളും സോഷ്യല്‍ മീഡിയ വഴി കുറിക്കുന്നത്. അതേമസയം രഹ്നയുടെയും മകളുടെയും കാര്യം ഓര്‍ത്ത് തനിക്ക് സഹിക്കാന്‍ വയ്യെന്ന് നടി പ്രിയങ്ക പറയുന്നത്. 

യാത്ര ചെയ്തുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഞാനാണ് വാര്‍ത്ത ആദ്യം കാണുന്നത്. അന്ന് വേറെ ആരോ ആണെന്നാണ് വിചാരിച്ചത്. ഈ വാര്‍ത്ത കണ്ട് ഉടനെ ഭയങ്കര പാനിക്ക് ആവാന്‍ തുടങ്ങി. അപ്പോഴാണ് എന്റെ കൂടെ ഉള്ളവര്‍ വാങ്ങി വാര്‍ത്ത നോക്കി നവാസ് തന്നെയാണ് മരിച്ചതെന്ന് പറയുന്നത്. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്ന രണ്ട് പേരാണ് രഹ്നയും നവാസും. നവാസ് പോയതിന് ശേഷം രഹ്ന എന്ത് ചെയ്യും എന്നാണ് എന്റെ ചിന്ത്. ഞാന്‍ ഒരിക്കലും ബോഡി കാണാറില്ല. കാരണം അത് കണ്ട് മരിച്ചു എന്ന് നമ്മക്ക് ബോധ്യമാകും. എന്നാല്‍ കണ്ടില്ലെങ്കില്‍ ആ പഴയ ചിരിച്ച മുഖം തന്നെ നമ്മുടെ മനസ്സില്‍ നില്‍ക്കുകയുള്ളു. 

നമ്മള്‍ നമ്മക്ക് വേദന വരുമ്പോള്‍ ഗ്യാസിന്റെ വേദനയാണെന്ന് വിചാരിക്കും. പക്ഷേ നവാസിന് മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പും വേദന അനുഭവിപ്പെട്ടിരുന്നു. അപ്പോഴൊന്നും ആശുപത്രിയില്‍ പോയില്ല. ചെറിയ ഒരു അബദ്ധം കൊണ്ടല്ലേ പോയത്. രഹ്നയെ വിളിച്ച് നെഞ്ചില്‍ വേനദ ഉണ്ടെന്ന് പറഞ്ഞതാണ്. അവള് പറഞ്ഞതാണ് അടുത്തുള്ള ആശുപത്രിയില്‍ പോകു. അല്ലെ വീട്ടില്‍ വന്ന് ഒന്നിച്ച് പോയി കാണാം എന്നാണ് രഹ്ന പറഞ്ഞത്. നമ്മുടെ ജീവന് നമ്മള്‍ ശരിക്കും വില കല്‍പ്പിക്കണം. നമ്മുക്ക് എന്തെങ്കിലും അസ്വസ്ത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകാണം. നമ്മുടെ ലൈഫ് തന്നെ മാറി. കൊവിഡ് വാക്‌സിന്‍ എല്ലാം നമ്മള്‍ എടുത്തതാണ്് അതിന്റെ എല്ലാം പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരാം എന്ന് പ്രിയങ്ക പറയുന്നു. 

നമ്മുടെ ജീവിതം എന്ന് പറയുന്നത് നമ്മുടെ ഫാമിലിയാണ്. നമ്മുടെ ഒരു അശ്രദ്ധ കാരണം പോകുന്നത് നമ്മുടെ ജീവിതം തന്നെയാണ്. പക്ഷേ അങ്ങനെ പോകുമ്പോള്‍ നമ്മുടെ ചുറ്റുമുള്ളവരാണ് സങ്കടപ്പെടുന്നത്. നവാസ് മരിച്ച അന്ന് രഹ്നയെ കണ്ടിരുന്നു. പക്ഷേ ഇക്കായെ കണ്ടാല്‍ മതി എന്ന് പറഞ്ഞ് കരയുകയായിരുന്നു. പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പിന്നീട് അങ്ങോട്ട് പോയതും ഇല്ല. പോയാല്‍ ചിലപ്പോള്‍ ഞാന്‍ വീണുപോകും എന്ന് അറിയാം. നവാസ് ഇപ്പോള്‍ മരിക്കേണ്ടുന്ന ആളല്ല. പ്രോഗ്രാം എല്ലാം ഒന്നിച്ചായിരുന്നു പൊയിക്കൊണ്ടിരുന്നത്. നല്ല കഴിവുള്ള ആളാണ് നവാസ്. ചെറിയ ഒരു നോട്ട് കുറവുകൊണ്ടാണ് അദ്ദേഹം പോയത്. വീടും കുടുംബവും നോക്കാതെ നടക്കുന്ന ആളായിരുന്നു എങ്കില്‍ പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷേ ഇത് കുടുംബവുമായി വളരെ അടുപ്പം. അതുപോലെ തന്നെ ഒരു ദുശീലവും ഇല്ലാത്ത ആളായിരുന്നു. പക്ഷേ ഇങ്ങനെ പോകുമെന്ന് അറിയില്ലായിരുന്നു. 

പത്ത് വര്‍ഷം കഴിഞ്ഞ് ഏറ്റവും മികച്ച നടനായി മാറേണ്ട ആളായിരുന്നു. നല്ല നല്ല റോളുകള്‍ ചെയ്ത് വരുമ്പോളാണ് അപ്രതീക്ഷിതമായ വിയോഗം നടന്നത്. ആ വേദന വന്ന സമയത്ത് ആശുപത്രിയില്‍ പോയിരുന്നെങ്കില്‍ ഇന്ന് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. പ്രണയത്തിനും അപ്പുറം ഗാഢമായ ഒരു ബന്ധമായിരുന്നു നവാസും രഹ്നയും തമ്മില്‍. ഒരുപക്ഷെ ഈ അടുത്ത സമയത്ത് രഹ്നയെ അഭിനയത്തിലേക്ക് മടക്കി കൊണ്ടുവന്നതും ഒരു നിയോഗം പോലെ തോനുന്നു. മരണം മുന്‍പില്‍ കണ്ടിട്ടായിരുന്നോ തന്റെ പ്രിയതമയെ കൊണ്ട് വന്നത്,. താന്‍ അരങ്ങൊഴിയുന്ന ഇടത്ത് തന്റെ പ്രിയതമ ഉണ്ടാകണം എന്ന തോന്നലാകുമോ നിയോഗം ആകുമോ 'ഇഴ'യിലൂടെ രഹ്നയെ മടക്കി കൊണ്ടുവന്നതെന്നും പ്രിയപെട്ടവര്‍ ചോദിക്കുന്നു.

2002ല്‍ ഇറങ്ങിയ നീലാകാശം നിറയെ എന്ന ചിത്രത്തിലാണ് രഹ്നയ്‌ക്കൊപ്പം അവസാനമായി നവാസ് അഭിനയിക്കുന്നത്. പിന്നീട് അഭിനയത്തില്‍ നിന്നും കുടുംബകാര്യങ്ങളും ഒക്കെയായി രഹ്ന തിരക്കില്‍ ആയി ഏറ്റവും ഒടുവില്‍ ഇഴ എന്ന ചിത്രത്തിലൂടെ മടങ്ങിവന്ന രഹ്നക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഒപ്പം നിന്നത് നവാസ് ആണ്. സ്‌ക്രീനില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യ ഭര്‍ത്താവായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നവാസ് പറഞ്ഞിരുന്നു.

priyanka about navas death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES