Latest News

'ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസില്‍ പോകാത്തത്;  എന്റെ ലൈഫ് എനിക്ക് വേണം; അതില്‍ റിസ്‌ക് എടുക്കില്ല; കുടുംബത്തെ പിരിഞ്ഞ് നില്‍ക്കാന്‍ വയ്യ..;വിളി വന്നിട്ടും ബിഗ് ബോസിലേക്ക് പോകാത്തതിനെക്കുറിച്ച് നടി പ്രിയങ്ക അനൂപ്

Malayalilife

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ആദ്യ സീസണ്‍ മുതല്‍ ക്ഷണിക്കുന്നുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് നടി പ്രിയങ്ക അനൂപ് വ്യക്തമാക്കി. കുടുംബത്തെ പിരിഞ്ഞ് നില്‍ക്കാനും ജീവിതം വെച്ച് റിസ്‌ക് എടുക്കാനും താല്‍പര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. 'ബിഗ് ബോസില്‍ ഞാന്‍ പോകില്ല. ഫാമിലിയായി ജീവിക്കുന്നൊരാളാണ് ഞാന്‍. അതിനകത്ത് പോയി, ഓരോ കാര്യങ്ങള്‍ പറഞ്ഞ്, അടിയുണ്ടാക്കി, ബഹളമുണ്ടാക്കി ഞാന്‍ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്നത് ഉറപ്പാ-അത് എന്റെ ആത്മവിശ്വാസമാണ്. പക്ഷേ, റിസ്‌ക് എടുക്കാന്‍ ഞാന്‍ തയ്യാറല്ല,' പ്രിയങ്ക പറഞ്ഞു. 

'ലൈഫ് പോകുമെന്ന പേടി കൊണ്ടുതന്നെയാണ് ബിഗ് ബോസില്‍ പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം, അതില്‍ ഞാന്‍ റിസ്‌ക് എടുക്കില്ല,' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീട്ടുകാരെ പിരിഞ്ഞ് നില്‍ക്കുന്നത് തനിക്ക് സാധിക്കില്ല. എങ്കിലും, ഭാവിയില്‍ ചിലപ്പോള്‍ നല്ല ഓഫറാണെങ്കില്‍ ഷോയില്‍ വന്നേക്കാം എന്നും പ്രിയങ്ക സൂചന നല്‍കി.
 
priyanka anoop about bigboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES