റീല്‍സെടുക്കാനും കെട്ടിപ്പിടിച്ച് ഓടി നടക്കാനും ഭര്‍ത്താവിന് ഇഷ്ടമല്ല; ഇപ്പോഴും ഒരുമിച്ച് തന്നെയാണ്;സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കാനാകില്ല; മലയാള സിനിമയില്‍ നിന്ന് ആരും വിളിക്കാറില്ല;നടി പ്രിയങ്ക അനൂപിന് പറയാനുള്ളത്

Malayalilife
 റീല്‍സെടുക്കാനും കെട്ടിപ്പിടിച്ച് ഓടി നടക്കാനും ഭര്‍ത്താവിന് ഇഷ്ടമല്ല; ഇപ്പോഴും ഒരുമിച്ച് തന്നെയാണ്;സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കാനാകില്ല; മലയാള സിനിമയില്‍ നിന്ന് ആരും വിളിക്കാറില്ല;നടി പ്രിയങ്ക അനൂപിന് പറയാനുള്ളത്

ഭര്‍ത്താവ് അനൂപും താനും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്ന വ്യാജ പ്രചരണങ്ങള്‍ക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക അനൂപ്, അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് നടി തന്റെ കുടുംബവിശേഷങ്ങളടക്കം പങ്ക് വച്ചത്.

ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. മോനുണ്ട്. അച്ഛനും അമ്മയുമുണ്ട്. സുഖമായി അവിടെ കഴിയുന്നു. റീല്‍സെടുക്കാനും കെട്ടിപ്പിടിച്ച് ഓടി നടക്കാനും ഭര്‍ത്താവിന് ഇഷ്ടമല്ല. പണ്ടും പുള്ളി അങ്ങനെയാണ്. അവരെ നിര്‍ബന്ധിച്ച് എടുക്കാന്‍ പറ്റുമോ. അനൂപ് പൊതുവെ ശാന്തനാണ്. ഞാനാണ് ബഹളം വെച്ച് നടക്കുന്നയാളെന്നും പറയുന്നവര്‍ പറഞ്ഞോട്ടെയെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി.


അമ്മ എന്ന് പറയുന്ന സംഘടന താരങ്ങള്‍ വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള സംഘടനയല്ലെന്നും അംഗങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അവരായിട്ട് തന്നെ തീര്‍ക്കണം. എനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, പ്രിയങ്ക എത്രയും പെട്ടെന്ന് അത് തീര്‍ക്കാന്‍ നോക്കണം എന്നാണ് സംഘടന പറഞ്ഞത്. പ്രശ്‌നങ്ങള്‍ ഒരോരുത്തരായി വരുത്തിവെക്കുന്നതാണല്ലോ. അത് തീര്‍ക്കാന്‍ മറ്റുള്ളവരുടെ പിന്തുണ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോയെന്നും താരം ചോദിക്കുന്നു.

അമ്മ എന്ന് പറയുന്ന സംഘടന താരങ്ങള്‍ വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള സംഘടനയല്ലെന്ന് നടി പ്രിയങ്ക അനൂപ്. അംഗങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അവരായിട്ട് തന്നെ തീര്‍ക്കണം. എനിക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, പ്രിയങ്ക എത്രയും പെട്ടെന്ന് അത് തീര്‍ക്കാന്‍ നോക്കണം എന്നാണ് സംഘടന പറഞ്ഞത്. പ്രശ്‌നങ്ങള്‍ ഒരോരുത്തരായി വരുത്തിവെക്കുന്നതാണല്ലോ. അത് തീര്‍ക്കാന്‍ മറ്റുള്ളവരുടെ പിന്തുണ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോയെന്നും താരം ചോദിക്കുന്നു.


മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടേയും കൂടെയും അഭിനയിച്ചിട്ടുണ്ട്. ഇനി തമിഴില്‍ വിജയിക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹം. ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും അടുത്തൊന്നും എത്താനായിട്ടില്ല. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തെ വളരെ അടുത്ത് കാണുകയും ഒരു ഫോട്ടോ എടുത്ത് വെക്കുകയും ചെയ്യും. പറ്റിയാല്‍ ഒരു പടത്തില്‍ കൂടെ അഭിനയിക്കണം. പിന്നെ ഇഷ്ടമുള്ള ഒരു താരം സല്‍മാന്‍ ഖാനാണ്. അദ്ദേഹത്തിന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ഒരിക്കല്‍ പോലും സാധിക്കില്ലെന്ന് അറിയാം. പക്ഷെ എനിക്ക് വലിയ ഇഷ്ടമാണ്.

അരൂരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഷാനിമോള്‍ ഉസ്മാന്‍, ദലീമ തുടങ്ങിയ എതിര്‍സ്ഥാനാര്‍ത്ഥികളൊക്കെ വലിയ പാരമ്പര്യമുള്ളവരായിരുന്നു. ഞാന്‍ ആകെ ഒരു മാസമാണ് വര്‍ക്ക് ചെയ്തത്. അവരൊക്കെ എത്ര വര്‍ഷമാണ് വര്‍ക്ക് ചെയ്തത്. എന്നാലും കുറച്ച് വോട്ടൊക്കെ വാങ്ങിച്ചെടുക്കാന്‍ സാധിച്ചു. തോറ്റെങ്കിലും അതില്‍ നിന്നെല്ലാം ചില കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളൊക്കെ ഉണ്ടായി. അതിലൊക്കെ ചെന്ന് ചാടി. അത് എന്റെ തെറ്റാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു. സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ രീതികളോട് ഒട്ടും യോജിക്കാനാകില്ല. അദ്ദേഹത്തെ പണ്ട് കണ്ടത് പോലെ ആയിട്ടാകണം ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ചില സമയത്തെ ചിന്തകള്‍കൊണ്ടും ഫ്രസ്‌ട്രേഷനും കൊണ്ടാകും പ്രതികരണം ഇങ്ങനെയൊക്കെ ആയിപ്പോയത്. എന്നാല്‍ അങ്ങനെ ഒരു സുരേഷ് ഗോപിയെ കാണാന്‍ എനിക്ക് ഇഷ്ടമില്ല. പത്രക്കാര്‍ അവരുടെ ജോലിയാണല്ലോ ചെയ്യുന്നത്. ആ സമയത്ത് നമ്മള്‍ സഹകരിച്ച് പോകുകയാണല്ലോ വേണ്ടത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സമാധാനമായിട്ട് പറയാം. അതുകൊണ്ട് തന്നെ ഇത്തരം രീതികളോട് യോജിപ്പില്ല.

അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനോടൊക്കെ യോജിപ്പാണ്. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്താല്‍ മതി. നിരവധി ആളുകള്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. ഒരു ആളുടേയും വെറുപ്പ് നമ്മള്‍ സമ്പാദിക്കരുത്. ഈ ജനം തന്നെയാണ് നാളെ നമുക്ക് വോട്ട് ചെയ്യേണ്ടത്. അതായത് നാളെയും അവരെ ആവശ്യമുണ്ട്. എല്ലാവരുമായി പരമാവധി സ്‌നേഹത്തില്‍ സംസാരിച്ച് മുന്നോട്ട് പോകും. രാഷ്ട്രീയക്കാരായ സിനിമക്കാരില്‍ ഗണേഷേട്ടനോടാണ് മികച്ച ബന്ധം. കുടുംബവുമൊക്കെയായി നല്ല അടുപ്പമാണ്. എനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ നിരപരാധിയാണ് അവരെ ഒന്നും ചെയ്യരുതെന്നാണ് അദ്ദേഹം പറഞ്ഞത്. കേസില്‍ വിധി വന്നപ്പോള്‍ ആദ്യം വിളിച്ച് സംസാരിച്ചത് അദ്ദേഹവുമായിട്ടാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു

priyanka anoop about her family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES